ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ

1976 - ൽ ഹൈദർ അലി മാർത്താസിന്റെ പടത്തലവൻ. ബ്രിട്ടീഷ് ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിൽ പടത്തലവൻ. (ഫ്രഞ്ച് ചിത്രം)

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശാബ്ദങ്ങളിൽ മൈസൂർ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും (പ്രധാനമായും മദ്രാസ് പ്രസിഡൻസി) തമ്മിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരമ്പരയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിൽ നാലാമത്തെ യുദ്ധം ഹൈദർ അലിയുടെയും അദ്ദേഹത്തിൻറെ മകൻ ടിപ്പു സുൽത്താന്റെയും രാജ ഭരണത്തിനു അന്ത്യം കുറിച്ചു. ടിപ്പു സുൽത്താൻ നാലാമത്തെ യുദ്ധത്തിൽ 1799-ൽ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് അനുകൂല സഖ്യകക്ഷികൾക്കിടയിൽ മൈസൂർ രാജ്യം വിഭജിച്ചു നൽകുകയും ചെയ്തു.

യുദ്ധങ്ങൾ

ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം

ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി, "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ചു. ഈ യുദ്ധത്തിന്റെ ഫലമായി മൈസൂർ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങൾ പിടിച്ചടക്കി.

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം

ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായി. മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു, വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി.

മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം

മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ മൈസൂരിനെ നാലു ഭാഗത്തുനിന്നും ശത്രുക്കൾ ആക്രമിച്ചു. തെക്കേ ഇന്ത്യയിലെ നാട്ടുരാജാക്കന്മാർ ഒന്നിച്ച് മൈസൂരിനെ തെക്കുനിന്നും ആക്രമിച്ചു, മറാഠർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ആക്രമിച്ചു, ബ്രിട്ടീഷുകാരും നിസാമും കിഴക്കുനിന്നും ആക്രമിച്ചു. ആദ്യം പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും മൈസൂർ രാജ്യം ഈ ആക്രമണങ്ങളെ തുരത്തി. എങ്കിലും ടിപ്പുവിനു ബ്രിട്ടീഷുകാരുമായി ഒരു ഉടമ്പടി ഒപ്പുവെയ്ക്കേണ്ടി വന്നു. ഈ ഉടമ്പടിയിലാണ് ടിപ്പുവിന് മലബാർ നഷ്ടമായത്.

നാലാം ആംഗ്ലോ-മൈസൂർ യുദ്ധം

മൈസൂർ സാമ്രാജ്യത്തിന്റെ പതനത്തിനു സാക്ഷ്യം വഹിച്ചു. മൈസൂർ വീണ്ടും നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ടിപ്പുവിന്റെ സൈന്യത്തിന്റെ നാലിരട്ടി സൈനികർ എതിർ ചേരിയിൽ ഉണ്ടായിരുന്നു. ടിപ്പുവിന് 35,000 ഭടന്മാർ ഉണ്ടായിരുന്നപ്പോൾ ബ്രിട്ടീഷുകാർക്കു മാത്രം 60,000 ഭടന്മാർ ഉണ്ടായിരുന്നു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ആക്രമിച്ചു. ടിപ്പു പരാജയം മുൻപിൽ കണ്ടിട്ടും അവസാനം വരെ പോരാടാൻ തീരുമാനിച്ചു. സഖ്യകക്ഷികളുടെ 150,000 ഭടന്മാർക്ക് ആഴ്ച്ചകളോളം പോരാടിയിട്ടും ടിപ്പുവിന്റെ സൈന്യത്തെ പരാജയപ്പെടുത്താനായില്ല. ഇതിൽ പിന്നെ ബ്രിട്ടീഷുകാർ ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു മന്ത്രിമാരെ - മിർ സാദിക്കിനെയും ദിവാൻ പുർനയ്യയെയും കൂറുമാറ്റാൻ ശ്രമിച്ചു. ടിപ്പുവിനെതിരെ പുർനയ്യയെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, എങ്കിലും ടിപ്പുവിനെ ചതിക്കാൻ മിർ സാദിക്കിനെ പ്രേരിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു. മിർ സാദിക്കിന്റെ ചതിയെത്തുടർന്ന് ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ടയിൽ ആക്രമിച്ചു കയറി. ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു. നാലു ശത്രുക്കളെയെങ്കിലും ടിപ്പു ഒറ്റയ്ക്ക് കൊന്നെങ്കിലും ബ്രിട്ടീഷ് വെടിയുണ്ടകൾ കൊണ്ട് ടിപ്പു മരിച്ചു.

മൈസൂർ രാജ്യത്തിന്റെ ഭൂരിഭാഗം ഭൂമിയും ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. ബാക്കി ഹൈദ്രബാദ് നിസാമിനും മറാഠർക്കും നൽകി. ഒരു ചെറിയ ഭാഗം വൊഡയാർ രാജകുടുംബത്തിലെ രാജാവിനു നൽകി. 1947-ൽ മൈസൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കുന്നതു വരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു.

കിഴക്കേ ഇന്ത്യയിൽ പ്ലാസ്സി യുദ്ധം(1757), ബക്സാർ യുദ്ധം (1764) എന്നിവ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചെങ്കിൽ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളും (1766-1799) ആംഗ്ലോ-മറാത്ത യുദ്ധങ്ങളും (1775-1818) തെക്കേ ഏഷ്യയിൽ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചു, ഇവ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തിനു കാരണമായി. എങ്കിലും ഒറ്റപ്പെട്ട സിഖ്, അഫ്ഗാൻ ബർമീസ് പ്രതിരോധങ്ങൾ 1880-കൾ വരെ നീണ്ടുനിന്നു.

അവലംബം

  • Bhagwan S. Gidwani, The Sword of Tipu Sultan. ISBN:9788129114754
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya