ആകാശവണ്ട്
![]() കിഴക്കൻ ചൈന, ജപ്പാൻ, കൊറിയ എന്നി രാജ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരുതരം വണ്ടാണ് ആകാശവണ്ട്(Asian long-horned beetle). ഇതിന്റെ ശാസ്ത്രീയ നാമം (Anoplophora glabripennis) ആണ്. 1996-ൽ ഈ വണ്ടിനെ അപ്രതീക്ഷിതമായി യു.എസി.ലും കണ്ടെത്തിയിട്ടുണ്ട്.[1] അതുപോലെ കാനഡ, ട്രിനിഡാഡ് കൂടാതെ യൂറോപ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ആസ്ട്രേലിയ, യു.കെ. തുടങ്ങിയ രജ്യങ്ങളിലും ഇവയെ കണ്ടെത്തി. ഇവ ഏഷ്യയിൽ നിന്ന് മറ്റുദേശങ്ങലിലെയ്ക്ക് വ്യാപിക്കുന്നത് തടികൊണ്ടുള്ള പാക്കിങ്ങ് സാധനങ്ങളിൽ കൂടിയാണെന്ന് മനസ്സിലാക്കുന്നു.[2] വിനാശകാരിഇതിന്റെ ലാർവയാണ് ഏറ്റവും വിനാശകാരി. മരത്തിനു ദ്വാരമുണ്ടാക്കി അതിനുള്ളിൽ പ്രവേശിച്ച് തടിക്കും തൊലിക്കുമിടയിലുള്ളഭാഗം തിന്നു തീക്കുന്നതു മൂലം മരം കരിഞ്ഞുപോകുന്നു. ലാർവയെ നശിപ്പിക്കാനും പ്രയാസമാണ്. നശിക്കുന്നമരം വെട്ടിമാറ്റി കത്തിക്കുക മാത്രമാണ് പ്രതിവിധി. കറുപ്പിൽ വെളുത്ത പുള്ളികളുള്ള ഇവയുടെ നീളം നാലു സെന്റീമിറ്ററും സ്പർശനിയുടെ നീളം 10 സെന്റീമീറ്ററും ആണ്.[3] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia