ആക്സിയോത്തിയ ഓഫ് ഫ്ലിയുസ്ആക്സിയോത്തിയ ഓഫ് ഫ്ലിയുസ് പ്ലേറ്റോയുടേയും സ്ഫ്യൂസിപ്പസ്സിന്റേയും വിദ്യാർത്ഥിനിയായിരുന്നു.[1] പെലൊപൊനെസ്സിലെ പുരാതന നഗരമായ ഫ്ലിയുസിലാണ് അവർ ജനിച്ചത്. ഈ നഗരം സ്പാർട്ടന്റെ ഭരണത്തിനു കീഴിലായിരുന്നപ്പോഴാണ് പ്ലേറ്റോ അദ്ദേഹത്തിന്റെ അക്കാദമി ആരംഭിക്കുന്നത്. തെമിസ്റ്റിയുസ് ആക്സിയോത്തിയയോട് പ്ലേറ്റോയുടെ Republic വായിക്കാനും ആതൻസിൽ ചെന്ന് അദ്ദേഹത്തിന്റെ വിദ്യാർത്ഥിയാകാനും പറഞ്ഞു. [2]പുരുഷനായി വേഷം മാറി അവർ അക്കാദമിയിൽ പഠിച്ചു. [3]പ്ലേറ്റോയുടെ മരണത്തിനുശേഷം അവർ പ്ലേറ്റോയുടെ അനന്തരവനായ സ്ഫ്യുസിപ്പസിന്റെ കൂടെ ഗവേഷണങ്ങൾ തുടർന്നു. [4] ഓക്സിറിങ്കസിൽ നിന്നുള്ള ഒരു പാപ്പിറസ്സിന്റെ ഭാഗം പ്ലേറ്റോയ്ക്കും, സ്ഫ്യുസിപ്പസിനും Menedemus of Eretria ക്കും കീഴിൽ പഠിച്ച അജ്ഞാതയായ ഒരു സ്ത്രീയെക്കുറിച്ച് സുചിപ്പിക്കുന്നു. [5] ഈ ഭാഗം വിവരിച്ചു കൊണ്ട് തുടരുന്നതിങ്ങനെയാണ് "കുമാരക്കരുടെ ഇടയിൽ അവർ സ്നേഹമുള്ളവളും നിറഞ്ഞ അറിയപ്പെടാത്ത ദയയുള്ളവളുമായിരുന്നു ". ഈ സ്ത്രീ ആക്സിയോത്തിയയോ Lastheneia of Mantinea യോ ആയിരിക്കാം. അവലംബം
|
Portal di Ensiklopedia Dunia