ആഗോള നൂതനാശയ സൂചിക
ന്യൂതനാശയങ്ങൾ നടപ്പിലാക്കുന്നതിൽ വിജയം കൈവരിക്കുന്നതിനുളള ശേഷിയുടെ അടിസ്ഥാനത്തിലുളള രാജ്യങ്ങളുടെ വാർഷിക റാങ്കിംഗ് ആണ് ആഗോള നൂതനാശയ സൂചിക (Global Innovation Index, GII) . കോർനെൽ യൂണിവേഴ്സിറ്റി, INSEAD, ലോക ബൌദ്ധിക സ്വത്തവകാശ ഓർഗനൈസേഷൻ എന്നിവ മറ്റ് ഓർഗനൈസേഷനുകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. [1] ഇത് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിഷയാധിഷ്ടിതവും വസ്തുനിഷ്ഠവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. [2] 2007 ൽ INSEAD ഉം ഒരു ബ്രിട്ടീഷ് മാസികയായവേൾഡ് ബിസിനസും ചേർന്നാണ് ഈ സൂചിക ആരംഭിച്ചത് [2] . കോർപ്പറേറ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ രാജ്യങ്ങൾ തമ്മിലുളള നവീകരണ നിലവാരത്തെ താരതമ്യം ചെയ്യാൻ ജിഐഐയെ സാധാരണയായി ഉപയോഗിക്കുന്നു. [3] ഇന്നവേഷൻ ഇൻപുട്ട് ഇൻഡെക്സ്, ഇന്നൊവേഷൻ ഔട്ട്‌പുട്ട് എന്നീ രണ്ട് ഉപ സൂചികകളിലെ സ്കോറുകളുടെ ലളിതമായ ശരാശരി കണക്കിലെടുത്താണ് ജിഐഐ കണക്കാക്കുന്നത്. [4] നവീകരണത്തിന് അവിഭാജ്യമല്ലാത്ത ഘടകങ്ങൾക്ക് അമിത പ്രാധാന്യം നൽകിയതിന് ഈ രീതി വിമർശിക്കപ്പെട്ടു. ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia