ആഗ്നസ്-മാരി വാലോസ്![]() ആഗ്നസ് സെസീലെ മാരി-മഡലീൻ വാലോസ് (30 ജൂൺ 1914 - ഏപ്രിൽ 19, 2018) ഫ്രഞ്ച്കാരിയായ റോമൻ കത്തോലിക്കാ കന്യാസ്ത്രീയും നഴ്സും ആയിരുന്നു. സിസ്റ്റർ ആഗ്നസ്-മേരി എന്നും അറിയപ്പെട്ടിരുന്ന അവർ, പരാജയപ്പെട്ട ഡൈപ്പേ റെയ്ഡിന് ശേഷം സഖ്യസേനയിലെ പട്ടാളക്കാരെ ശുശ്രൂഷിക്കുക വഴി "ഡൈപ്പേയിലെ മാലാഖ" എന്ന പേരിൽ പ്രശസ്തിയാർജ്ജിച്ചു. ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ അവരുടെ പ്രവൃത്തികൾക്ക് കീർത്തിമുദ്ര സമ്മാനിച്ചു. സിസ്റ്റർ ആഗ്നസ്-മേരി ജർമ്മൻ നാസിപ്പട തോക്കുചൂണ്ടിയ കനേഡിയൻ സൈനികനു മുന്നിലേയ്ക്ക് കയറിനിന്ന് ആ വെടിയുണ്ട തന്നെ തുളച്ചേ പോകൂ എന്നു പറഞ്ഞ ധീരവനിതയായിരുന്നു. യുദ്ധത്തിന്റെ ചോരപുരണ്ട ഓർമ്മകളിലും മനുഷ്യസ്നേഹത്തിന്റെ പുഞ്ചിരിയും ഡിയെപ്പിലെ വെളുത്തമാലാഖയെന്ന വിളിപ്പേരുമായി 103 വയസ്സുവരെ ജീവിച്ചിരുന്ന അവർ സന്ന്യാസിമഠത്തിൽവച്ചാണ് അന്ത്യശ്വാസം വലിച്ചത്. ഫ്രഞ്ച് തുറമുഖ നഗരമായിരുന്ന ഡിയെപ്പിൽ 1942 ആഗസ്റ്റ്19 ന് ജർമ്മൻസേനയെ നേരിടുമ്പോൾ പരുക്കേറ്റ 2000 ത്തോളം കനേഡിയൻ സൈനികരെയാണ് നഴ്സായ സിസ്റ്റർ ആഗ്നസിന്റെ സ്നേഹപൂർണ്ണമായ പരിചരണത്തിലും സാന്ത്വനവാക്കുകളിലും ജീവിതം തിരിച്ചുപിടിച്ചത്. ജർമ്മൻ പടയ്ക്കെതിരെ ബ്രിട്ടീഷ്സേനയുടെ നേതൃത്വത്തിൽ സഖ്യരാഷ്ട്രങ്ങൾ നടത്തിയ മിന്നലാക്രമണത്തിൽ കൂടുതലും കനേഡിയൻ സൈനികരായിരുന്നു. പരിക്കേറ്റ സൈനികർക്ക് ചികിത്സയും ഭക്ഷണവും നൽകുകയെന്ന ആഗ്നസിന്റെ അഭ്യർത്ഥനയ്ക്കു മുന്നിൽ ജർമ്മൻകാർക്ക് വഴങ്ങേണ്ടിവന്നു. രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ലീജൻ ഓഫ് ഓണർ നൽകി ഫ്രാൻസ് ആദരിച്ചിരുന്നു.[1] ജീവിതരേഖ1914-ൽ റൗണിലാണ് വാലോസ്സിന്റെ ജനനം. അവരുടെ മുത്തച്ഛനായ ജൂൾസ് വാലുസിക്ക് നോട്ട് ദാം-ഡേം-ഡി-ബോണ്ടെൽവില്ലയിൽ ഒരു റോപ്പ് ഫാക്ടറി ഉണ്ടായിരുന്നു. ഇന്ന് ഇത് മ്യൂസിയമായി പ്രവർത്തിക്കുന്നു.[2][3] കരിയർ1936-ൽ സെന്റ് മേരീസ് പള്ളിയിലെ കനോൺസെസ്സ് ഓഫ് സെയിന്റ് ആഗസ്റ്റിൻ ഓഫ് ദ മെഴ്സി ഓഫ് ജീസസിന്റെ ഹോട്ടൽ-ഡ്യൂ ഡി റുവാൻ കോൺവെന്റിൽ വാലോസ് പ്രവേശിച്ചു. 1937-ൽ സഹോദരി മാർഗരിറ്റെ-മേരിയായി അവർ ജീവിക്കാൻ തുടങ്ങി.1938-ൽ ഒരു കന്യാസ്ത്രീയായിത്തീരുകയും, 1941-ൽ ശാശ്വതമായ ആ പ്രതിജ്ഞ എടുക്കുകയും ചെയ്തു.[4] പുരസ്കാരങ്ങളും ബഹുമതികളും1992-ൽ ഫ്രെഞ്ച് നാഷണൽ ഓർഡർ ഓഫ് മെരിറ്റിന്റെ ഡേമും, 1996-ൽ ലെജിയോൺ ഓഫ് ഓണർ ആയിരുന്നു. അവലംബം
|
Portal di Ensiklopedia Dunia