ആഗ്നസ് ഡി മില്ലെ
ആഗ്നസ് ഡി മില്ലെ അമേരിക്കൻ നൃത്തസംവിധായികയായിരുന്നു. 1905-ൽ ന്യൂയോർക്കിലെ ഒരു തിയെറ്റർ കുടുംബത്തിൽ ജനിച്ചു. പിതാവ് നാടകകൃത്തും തിരക്കഥാകൃത്തും ആയിരുന്നു. ആദ്യപ്രദർശനം1928-ൽ ഡി മില്ലെ തന്റെ ആദ്യത്തെ പ്രദർശനം ന്യൂയോർക്കിൽ നടത്തി. 1930-ൽ ലണ്ടനിൽ വച്ച് മേരി റാംബർട്ടും ആന്റണി ട്യൂസറുമായി ചേർന്നു നടത്തിയ പ്രദർശനം ഇവരെ ശ്രദ്ധേയയാക്കി. 1940-ൽ ഡി മില്ലെ നൃത്ത സംവിധാനം നിർവഹിച്ച പ്രഥമ ബാലെയായ ബ്ലാക് റിച്വൽ അവതരിപ്പിക്കപ്പെട്ടു. അമേരിക്കൻ ബാലെ തിയെറ്റർ ആയിരുന്നു ഇത് അവതരിപ്പിച്ചത്. അവർക്കു വേണ്ടിത്തന്നെ 1948-ൽ അവതരിപ്പിച്ച ഫാൾ റിവർ ലെജൻഡ് ആണ് ഡി മില്ലെയുടെ ഏറ്റവും പ്രശസ്ത ബാലെ. എങ്കിലും റൂസ്സെ ഡി മോന്റി കാർലോ ബാലെ സംഘത്തിനു വേണ്ടി ഇവർ ചിട്ടപ്പെടുത്തിയ റോഡിയോ (1942) ആണ് ഇവരെ ലോകപ്രശസ്തയാക്കിയത്. മരണത്തെ മുഖാമുഖം കാണുന്ന ഒരു സ്ത്രിയുടെ കഥ പറയുന്ന ദ് അദർ (1992) ആണ് ഇവരുടെ ഏറ്റവുമൊടുവിലത്തെ ബാലെ. സംഗീത ശില്പങ്ങൾബാലെകൾക്കു പുറമേ നിരവധി സംഗീത ശില്പങ്ങൾക്കും ഇവർ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്.
എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. നൃത്തസംബന്ധിയായ രചനകൾഡി മില്ലെയുടെ നൃത്തസംബന്ധിയായ രചനകളും ആത്മകഥാപരമായ കുറിപ്പുകളും സൈദ്ധാന്തികമായ ഉൾക്കാഴ്ചകൾ നിറഞ്ഞവയാണ്.
എന്നിവ ഇതിനുദാഹരണമാണ്. നൃത്തരംഗത്തു നിന്നും തിയെറ്റർ രംഗത്തു നിന്നും നിരവധി അവാർഡുകൾ ഇവരെ തേടിയെത്തി. 15-ഓളം പുരസ്കാരപരമായ ബിരുദങ്ങളും ഡി മെല്ലെയ്ക്കു ലഭിച്ചിട്ടുണ്ട്. 1993 ഒക്ടോബർ 7-ന് അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia