ആട്ടോമാറ്റിക് റിപ്പീറ്റ് റിക്വസ്റ്റ്

ഡാറ്റാ ട്രാൻസ്മിഷനിൽ ഒരു പിശക് സംഭവിച്ചാൽ പ്രസ്തുത ഫ്രയിം വീണ്ടും അയയ്ക്കാൻ ഉപയൊഗിക്കുന്ന ഒരു പ്രകൃയയാണ് ആട്ടോമാറ്റിക്ക് റിപ്പീറ്റ് റിക്വസ്റ്റ് അഥവാ ഏ.ആർ.ക്യു. ഇത് പ്രധാനമായും സ്റ്റോപ്-വെയിറ്റ് ഏ.ആർ.ക്യു, സ്ലൈഡിങ്ങ് വിൻഡോ ഏ.ആർ.ക്യു എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സ്ലൈഡിങ്ങ് വിൻഡോ ഏ.ആർ.ക്യൂ.വിനെ ഗോ-ബാക്-എൻ, സെലക്ടീവ് റിപ്പീറ്റ് എന്നിങ്ങനെ വീണ്ടും രണ്ടായി തിരിക്കുന്നു.

  • സ്റ്റോപ്പ് ആൻഡ് വെയിറ്റ് :

ഇതിൽ അയച്ച ഓരോ ഫ്രെയിമിനും അക്നോളഡ്ജ്മെന്റ് ലഭിച്ചാൽ മാത്മ്മേ അടുത്ത ഫ്രെയിം അയയ്ക്കുകയുള്ളു. അയച്ചവയിൽ തെറ്റ് കണ്ടാൽ ഇതിനു പകരം നെഗറ്റീവ് അക്നോളഡ്ജ്മെന്റാവും അയയ്ക്കുക. ഫ്രെയിം അയയ്ക്കുന്നതിനൊപ്പം ഒരു ടൈമർ കൂടി സെറ്റ് ചെയ്യപ്പെടുന്നു. ടൈമർ അവസാനക്കുന്നതിനകം ഏതെങ്കിലും തരത്തിലുള്ള അക്നോളഡ്ജ്മെന്റ് ലഭിച്ചില്ലെങ്കിൽ ഫ്രെയിം വീണ്ടും അയക്കപ്പെടും.

  • സ്ലൈഡിങ്ങ് വിൻഡോ
    • ഗോ-ബാക്ക്-എൻ

ഇതിൽ സ്റ്റോപ് ആൻഡ് വെയിറ്റിൽ നിന്ന് വ്യത്യസ്തമായി ഫ്രെയിം തുടരെ അയക്കുന്നു. ഏത് ഫ്രെയിമാണോ സ്വീകർത്താവിൽ തെറ്റായി ലഭിക്കുന്നത് അതിനു ശേഷമുള്ള ഫ്രെയിം സ്വീകരിക്കുന്നില്ല. ഇത് സെന്റർ വീണ്ടും അയയ്ക്കും. നിശ്ചിത സമയത്തിനു ശേഷം ഏതെങ്കിലും തരത്തിലുള്ള അക്നോളഡ്ജ്മെന്റ് ലഭിച്ചില്ലെങ്കിൽ ആദ്യം മുതലേ ഫ്രെയിം അയയ്ക്കപ്പെടും.

    • സെലക്ടീവ് റിപ്പീറ്റ്

ഇതിൽ ഫ്രെയിം തുടരെ അയയ്ക്കുമെങ്കിലും ഏത് ഫ്രെയിമിനാണോ നെഗറ്റീവ് അക്നോളഡ്‌ജ്മെന്റ് ലഭിക്കുന്നത് അതു മാത്രം വീണ്ടും അയയ്ക്കപ്പെടും.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya