ആഢ്യൻപാറ ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 9.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ആഢ്യൻപാറ ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആഢ്യൻപാറയിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും1) ആഢ്യൻപാറ പവർ ഹൗസ് 1) ആഢ്യൻപാറ തടയണ
വൈദ്യുതി ഉത്പാദനംആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ആഢ്യൻപാറയിൽ ചാലിയാറിന്റെ പോഷക നദിയായകാഞ്ഞിരപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകളും 0.5 മെഗാവാട്ടിന്റെ ഒരു ടർബൈനും (Francis -type) ഉപയോഗിച്ച് 3.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 9.01 MU ആണ്. 2015 മാർച്ച് 9 ന് പദ്ധതി കമ്മീഷൻ ചെയ്തു.
കൂടുതൽ കാണുകഅവലംബം
|
Portal di Ensiklopedia Dunia