ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം
ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം (തമിഴ്: இராமர் பாலம் கடல்சார் தேசிய பூங்கா Irāmar Pālam Kaṭalcār Tēciya Pūṅkā) ആദംസ് ബ്രിഡ്ജിനു ചുറ്റുപാടുമുള്ള ഒരു ദേശീയോദ്യാനമാണ്. (രാമന്റെ പാലം എന്നും ആദംസ് ബ്രിഡ്ജ് അറിയപ്പെടുന്നു.) ഇത് വടക്കൻ ശ്രീലങ്കയിൽ മന്നാറിനു 30 കിലോമീറ്റർ ഉത്തര പശ്ചിമദിക്കിൽ സ്ഥിതിചെയ്യുന്നു. ചരിത്രം![]() 2014 ഒക്ടോബറിൽ ശ്രീലങ്കൻ സർക്കാർ ആ രാജ്യത്തിന്റെ ഉത്തരഭാഗത്ത് ഒരു സംയുക്ത തന്ത്രപരമായ പരിസ്ഥിതി പഠനം നടത്തി. ഐക്യരാഷ്ട്രസഭാ വികസന പരിപാടി, ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടി എന്നിവയുടെ സഹായത്താലാണ് ഈ പഠനം നടത്തിയത്.18,990 ഹെ (46,925 ഏക്കർ) വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനം ശ്രീലങ്കൻ ഭാഗത്തെ ആഡംസ് ബ്രിഡ്ജിൽ സ്ഥാപിക്കുവാൻ ഈ പഠനം ശുപാർശചെയ്തു.[1][2][3] 2015 മേയ് മാസം ആഡംസ് ബ്രിഡ്ജിന്റെ ഒരു ഭാഗം, ചുൻഡിക്കുളം, ഡെൽഫ്റ്റ്, മധു റോഡ് എന്നീ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാകുമെന്നു പ്രഖ്യാപിച്ചു. 2015 ജൂൺ 22നു ആഡംസ് ബ്രിഡ്ജ് 18,990 ha (46,925 acres)വിസ്തീർണ്ണമുള്ള ഒരു ദേശീയ പാർക്കായി മാറി.[4][5] ഈ പ്രാകൃതികപാലത്തിന്റെ ഇന്ത്യൻ ഭാഗം മാന്നാർ ഉൾക്കടൽ സമുദ്രദേശീയോദ്യാനമായും മാറി. സസ്യജാലവും ജന്തുജാലവുംഅനേകം ദേശാടനപ്പക്ഷികൾ ശ്രീലങ്കയിലേയ്ക്കും അവിടെനിന്നും തിരിച്ചും യാത്രചെയ്യുന്നത് പാമ്പൻ ദ്വീപ് - ആഡംസ് ബ്രിഡ്ജ്-മാന്നാർ ദ്വീപ് വഴിയാണ്. ബ്രവുൺ നോബി പോലുള്ള പക്ഷികൾ ആഡംസ് ബ്രിഡ്ജിലെ മണൽക്കൂനകൾ തങ്ങളുടെ പ്രജനനത്താവളങ്ങളായി ഉപയൊഗിച്ചുവരുന്നു. അനേകം ഇനം മത്സ്യങ്ങളും കടൽപ്പുല്ലുകളും പായലുകളും ആഡംസ് ബ്രിഡ്ജിന്റെ ആഴം കുറഞ്ഞ ഭാഗങ്ങൾ ജിവിതത്തിനു തിരഞ്ഞെടുത്തിരിക്കുന്നു. ആഡംസ് ബ്രിഡ്ജിനറ്റുത്തുള്ള സമുദ്രഭാഗത്ത് മറ്റനേകം ജീവികളെപ്പോലെ ഡോൾഫിനുകൾ, ഡുഗോങ്, കടലാമകൾ എന്നിവ താവളമാക്കിയിരിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia