ആദിത്യ വിക്രം ബിർള
ജീവിതരേഖ1943 നവംബർ 14 ന് കൽക്കത്തയിലാണ് ആദിത്യ ജനിച്ചത്. വ്യവസായി ആയിരുന്ന ബസന്റ് കുമാറും സരള ബിർളയുമായിരുന്നു മാതാപിതാക്കൾ. [2] [3] അദ്ദെഹത്തിന്റെ മുത്തച്ഛൻ ഗനശ്യാം ദാസ് ബിർള മഹാത്മാഗാന്ധിയുടെ സതീർത്ഥ്യനായിരുന്നു. അദ്ദേഹം അലൂമിനിയം വ്യാപര രംഗത്തും അമ്പാസഡർ കാർ നിർമ്മാണ രംഗത്തും തിളങ്ങി വലിയ ഒരു സമ്പത്ത് നേടിയിരുന്നു.[2] കൊൽക്കൊത്തയിലെ സെന്റ് സേവ്യർസ് കോളേജിൽ പഠിച്ച ശേഷം അദ്ദേഹം പ്രസിദ്ധമായ മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങിൽ ബിരുധം കരസ്ഥമാക്കി. തമിഴ്നാട്ടിലെ മധുരയിൽ നിന്നുള്ള രാജശ്രീയെ ആണ് ആദിത്യ ബിർള വിവാഹം കഴിച്ചത്..[4] കുമാർ മംഗലം, വാസവദത്ത എന്നിങ്ങനെ രണ്ടു മക്കൾ ആണുള്ളത്,[2] മകൻ കുമാരമംഗലം ഇപ്പോൾ ആദിത്യ ബിർള ഗ്രൂപ്പിന്റെ മേധാവിയാണ്.[5] വ്യവസായ ജീവിതം1965 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ആദിത്യ തന്റെ റ്റെക്സ്റ്റൈയിൽ ബിസിനസ്സിനെ പുനരുജ്ജീവിപ്പിച്ചു. അദ്ദേഹത്തിന്റെ ഈസ്റ്റേർൺ സ്പിന്നിങ്ങ് മിൽസ് പെട്ടന്നു തന്നെ ഒരു വിജയമായി മാറി നശിച്ചുകൊണ്ടിരുന്ന റയോൺ, തുണി ബിസിനസ്സിനെ പഴയ പടിയാക്കാൻ ഇതു സഹായിച്ചു. അതിനുശേഷം കമ്പനിയുടെ വികസനത്തിനായി എണ്ണ ബിസിനസ്സിലേക്ക് വഴിതുറക്കാൻ ആദിത്യയെ നിയോഗിക്കുകയായിരുന്നു. 1969ൽ ആദിത്യ ഇൻഡോ-തായ് സിന്തെറ്റിക്സ് കമ്പനി ആരംഭിച്ചു. ഗ്രൂപ്പിന്റെ ആദ്യത്തെ വിദേശ സംരഭമായിരുന്നു അത്.[6] 1973 ൽ യാൺ നെയ്തുശാലയായ പി. ടി. എലഗന്റ് ടെക്സ്റ്റയിൽസ് സ്ഥാപിച്ചു. ഇത് ഇന്തോനേഷ്യയിൽ കമ്പനിയുടേ ആദ്യത്തെ സംരഭമായിരുന്നു. 1974 ൽ തായ് റയോൺ എന്നപേരിൽ ഒരു കമ്പനി തായ്ലാന്റിൽ ആരംഭിച്ചു. 1975 ൽ ഇൻഡോ-ഫിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിൽ ഇന്തോ ഫിലിപിനോ സംയുക്ത സംരഭം ആരംഭിച്ചു. 1977ൽ പാൻ സെന്ച്വറി എഡിബിൽ ഓയിൽസ് എന്ന പേരിൽ ലോകത്തെ ഏറ്റവും വലിയ പാം ഓയിൽ റിഫൈനറി മലേഷ്യയിൽ സ്ഥാപിച്ചു. 1978ൽ തായ് കാർബൺ ബ്ലാക്ക് എന്ന പേരിൽ ഒരു കമ്പനി തായ്ലാന്റിൽ ആരംഭിച്ചു. 1982 ൽ പി,റ്റി. ഭാരത് റയോൺ സ്ഥാപിച്ചു. ഇത് ഇന്തോനേഷ്യയിൽ പ്രകൃതീദത്തമായ നാരുകൊണ്ടുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചു 1983 ഇൽ മുത്തച്ഛൻ ഘനശ്യാം ദാസ് ബിർള അന്തരിച്ചു. സ്വത്തുക്കളും വ്യവസയവും ചെറുമകനായ ആദിത്യയുടെ കൈകളിൽ ഏല്പിച്ചാണ് അദ്ദേഹം മൺ മറഞ്ഞത്. റഫറൻസുകൾ
|
Portal di Ensiklopedia Dunia