ആനച്ചുവടി
നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഈ സസ്യം ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. (ഇംഗ്ലീഷ്: prickly leaved elephants foot). ഇതിന്റെ ശാസ്ത്രീയ നാമം എലെഫെൻറോപ്സ് സ്കാബർ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലർ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്. ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു. പേരിനു പിന്നിൽആനയുടെ പാദം പോലെ ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചു. ഇതേ കാരണത്താൽ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീൻ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തിൽ ഗോജിഹ്വാ (പശുവിന്റെ നാക്ക് പോലിരിക്കുന്നതിനാൽ), ഗോഭി, ഖരപർണ്ണിനി എന്നും ഹിന്ദിയിൽ ഗോഭി എന്നുമാണ് പേര്. തെലുങ്കിൽ ഹസ്തിശാഖ എന്നും തമിഴിൽ യാനനശ്ശുവടി എന്നുമാണ്. വിവരണംനിലം പറ്റി കാണുന്ന ഇലകൾ നീണ്ട അണ്ഡാകൃതിയിൽ ഉള്ളവയാണ്. നിലത്തുള്ള ഇലകളുടെ മദ്ധ്യത്തിൽ നിന്ന് വരുന്ന തണ്ടിൽ കാണുന്ന ഇലകൾ ചെറുതും പത്രവൃന്തം ഇല്ലാത്തവയുമാണ്. പർപ്പിൾ നിറത്തിലുള്ള പൂക്കൾ തണ്ടിന്റെ അറ്റത്തുള്ള പൂങ്കുലകളിൽ വിരിയുന്നു. [1][2] രസാദി ഗുണങ്ങൾ
ഔഷധയോഗ്യ ഭാഗംസമൂലം[3] ഉപയോഗങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia