ആനന്ദ് പട്‌വർദ്ധൻ
ഒരു ഇന്ത്യൻ ഡോക്യുമെന്ററി സംവിധായകനാണ് ആനന്ദ് പട്‌വർദ്ധൻ. മനുഷ്യാവകാശ പോരാളി, സാമൂഹ്യപ്രവർത്തകൻ, ആക്റ്റിവിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ് [1].ആണവ പരീക്ഷണങ്ങളുടെയും, ആണവോർജ്ജത്തിന്റെയും പ്രത്യാഘാതങ്ങൾ, അഴിമതി, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ആനന്ദ് ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുള്ളത്[2][3][4][5]. രാം കേ നാം (1992) , പിത്ര് പുത്ര് ഓർ ധർമ്മയുദ്ധ (1995), ജാംഗ് ഓർ അമൻ (2002) എന്നിവയാണ് പ്രധാനമായി നിർമ്മിച്ച ഡോക്യുമെന്ററികൾ. ഇതിൽ ജാംഗ് ഒർ അമൻ എന്ന ഡോക്യുമെന്ററിക്ക് നിരവധി ദേശീയ, അന്തർദ്ദേശീയപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[6]. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു.[7] ജീവിതരേഖ![]() ![]() 1950 ൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് ആനന്ദ് പട്‌വർദ്ധൻ ജനിച്ചത്. 1970-ൽ ബോംബെ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും, 1972-ൽ ബ്രാൻഡൈസ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, 1982-ൽ മക്ഗൈൽ സർവ്വകലാശാലയിൽ നിന്ന് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി.[8][9]. [10] [11] [12] ഭരണകൂടം അനുമതി നൽകാതെ തടസപ്പെടുത്താൻ ശ്രമിച്ചതുൾപ്പടെ 14 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. കോടതികളിൽ നടന്ന നീണ്ടകാല നിയമയുദ്ധങ്ങളിലൂടെയാണ് പല ഡോക്യുമെന്ററികൾക്കും പ്രദർശനാനുമതി നേടിയെടുത്തത് . 'എ ടൈം ടു റൈസ്', 'ബോംബെ ഔർ സിറ്റി', 'ഇൻ മെമ്മറി ഓഫ് ഫ്രണ്ട്‌സ്', 'രാം കെ നാം ', 'ഫാദർ സൺ ആൻഡ് ഹോളി വാർ', 'എ നർമദാ ഡയറി', 'വാർ ആൻഡ് പീസ്' തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രമുഖ ഡോക്യുമെന്ററികൾ. അഞ്ച് ദേശീയ അവാർഡുകൾ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഡോക്യുമെന്ററികൾ
റിബൺസ് ഫോർ പീസ്ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ന്യൂക്ലിയർ പരീക്ഷണങ്ങളുടെ അനന്തര ഫലമാണ് 'റിബൺ ഫോർ പീസ്' എന്ന മ്യൂസിക് വീഡിയോയുടെ പ്രമേയം. വി ആർ നോട്ട് യുവർ മങ്കീസ്രാമായണത്തിലെ ജാതിയും ലിംഗപരവുമായ അടിച്ചമർത്തലുകളും വിമർശനാത്മകമായി ചിത്രീകരിക്കുന്നതാണ് വി ആർ നോട്ട് യുവർ മങ്കീസ്. യു കാൻ ഡിസ്ട്രോയ് ദി ബോഡിഫാസിസ്റ്റുകളുടെ അക്രമത്തിനിരയായവർക്കുള്ള ശ്രദ്ധാഞ്ജലിയായാണ് യു കാൻ ഡിസ്ട്രോയ് ദി ബോഡിയുടെ അവതരണം. അവലംബം
|
Portal di Ensiklopedia Dunia