ആനി മെക്കോലെ-ഇഡിബിയ
ഒരു നൈജീരിയൻ, മോഡലും, അവതാരകയും നടിയുമാണ് ആനി മക്കോളേ -ഇഡിബിയ (ജനനം 13 നവംബർ 1984). [1][2] 2009 ലെ ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡ്സിൽ "മികച്ച സഹനടി" വിഭാഗത്തിൽ അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. [3] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംആനി ഇബാദാനിലാണ് ജനിച്ചതെങ്കിലും യഥാർത്ഥത്തിൽ അക്വാ ഐബോം സംസ്ഥാനത്തെ ഈകെറ്റിൽ നിന്നാണ്. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം അവർ അമ്മയോടൊപ്പം ലാഗോസിലേക്ക് മാറി. ലാഗോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും ലാഗോസ് യൂണിവേഴ്സിറ്റിയിലും ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം അവർ കമ്പ്യൂട്ടർ സയൻസ്, തിയേറ്റർ ആർട്സ് എന്നിവയിൽ ബിരുദം നേടി. [4] കരിയർആനി മക്കോളേ-ഇഡിബിയയുടെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, അവർ "ക്വീൻ ഓഫ് ഓൾ നേഷൻസ് ബ്യൂട്ടി പേജന്റ്" ൽ മത്സരിച്ചു. അവിടെ അവർ റണ്ണറപ്പായി. 2 ഫേസ് ഇഡിബിയയുടെ "ആഫ്രിക്കൻ ക്യൂൻ" എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ അവർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. [4] ബ്ലാക്ക്ബെറി ബേബ്സ്, പ്ലെഷർ ആന്റ് ക്രൈം എന്നീ സിനിമകളിലെ അഭിനയത്തിന് അവരുടെ നൊളിവുഡ് കരിയർ ശ്രദ്ധിക്കപ്പെട്ടു.[4] സ്വകാര്യ ജീവിതംആനി മെക്കോലെ - ഇഡിബിയ 2 ഫെയ്സ് ഇഡിബിയയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്. 2008 ഡിസംബറിൽ അവർ തന്റെ ആദ്യ കുട്ടി മകൾ ഇസബെല്ല ഇഡിബിയയും രണ്ടാമത്തെ മകൻ ഒലിവിയ ഇഡിബിയയെ 2014 ജനുവരി 3 -നും പ്രസവിച്ചു.[5][6] അവർക്ക് അറ്റ്ലാന്റയിൽ "BeOlive Hair Studio" എന്നൊരു ബ്യൂട്ടി സലൂണും ഉണ്ട്.[7] അവാർഡുകളും നാമനിർദ്ദേശങ്ങളും
അവലംബം
പുറംകണ്ണികൾAnnie Macaulay-Idibia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia