ആന്റണി ബോർഡെയിൻ
വിഖ്യാതനായ ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായിരുന്നു ആന്റണി ബോർഡെയിൻ (25 ജൂൺ 1956 – 8 ജൂൺ 2018). 2002 മുതൽ ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. [2][3][4][5][6] ജീവിതരേഖപാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’യാണു പ്രശസ്ത കൃതി. 2002ലാണ് ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. ഈ പരമ്പരയ്ക്കു രണ്ടു ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. സിഎൻഎൻ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാർട്‌സ് അൺനോൺ’ ടിവി സീരിസിന്റെ അവതാരകനായിരുന്നു. 2018 ജൂൺ 8 നു വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തു. ബോർഡെയിന്റെ മരണമറിഞ്ഞു ബറാക് ഒബാമ ട്വിറ്ററിൽ ഇങ്ങനെ എഴുതി "അദ്ദേഹം നമ്മളെ ഭക്ഷണത്തെക്കുറിച്ച് പഠിപ്പിച്ചു. നമ്മളെയേവരെയും ഒരുമിപ്പിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചു നമ്മളെ ബോധവാനാക്കി. അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഭയം അൽപം കുറച്ചു.[7] കൃതികൾ
കേരളത്തിൽ2010ൽ കേരളം സന്ദർശിച്ചു മലയാളിയുടെ ഭക്ഷ്യവിഭവങ്ങളെപ്പറ്റി ഡിസ്‌കവറി ചാനലിൽ പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ രുചിയെയും നിലവാരത്തെയും അദ്ദേഹം പുകഴ്‌ത്തി. മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബോർഡെയിൻ, സൂപ്പർതാരത്തോടൊപ്പം ഭക്ഷണമുണ്ടാക്കി. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia