ആമസോണിയ ദേശീയോദ്യാനം
ആമസോണിയ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Amazônia) 1974 ൽ രൂപീകരിക്കപ്പെട്ട 1,070,737 ഹെക്ടർ ഭൂവിസ്തൃതിയുളള ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്.[1] ബ്രസീലിൻറെ വടക്കൻ മേഖലയിലെ പാര സംസ്ഥാനത്തുള്ള ഈറ്റൈറ്റുബ, ടൈറാവോ എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഇതു സ്ഥിതിചെയ്യുന്നത്. മനൌസ്, ബെലെം എന്നീ നഗരങ്ങൾക്കിടയിലായി ഏകദേശം അരകിലോമീറ്റർ ദൂരത്തിൽ തപാജോസ് നദിയുടെ നീർത്തടപ്രദേശത്താണ് ഇതു നിലനിൽക്കുന്നത്. ഈ ദേശീയോദ്യാനം ആരംഭിച്ചതിനുശേഷം പിന്നീട് വിപുലീകരിക്കപ്പെടുകയും ഇപ്പോൾ 8,600 ചതുരശ്ര കിലോമീറ്റർ (3,300 ചതുരശ്ര മൈൽ) ഭൂപ്രദേശത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നു. വളരെയധികം ജൈവവൈവിധ്യം നിറഞ്ഞ ആവാസവ്യവസ്ഥയാണ് ഇവിടെയുളളത്. അതുപോലെതന്നെ വൈവിധ്യമാർന്ന ജീവജാലങ്ങളും സസ്യവർഗ്ഗങ്ങളും ഇവിടെയുണ്ട്. വ്യത്യസ്തങ്ങളായ ആമസോണിക് ജൈവവ്യവസ്ഥയെ, ശാസ്ത്രീയവും വിദ്യാഭ്യാസപരവും വിനോദാത്മകവുമായ വഴികളിലൂടെ സംരക്ഷിക്കുകയെന്നതാണ് ദേശീയോദ്യാനത്തിൻറെ പ്രത്യേകമായ ലക്ഷ്യങ്ങൾ.
അവലംബംParque Nacional da Amazônia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia