ആയിരം രൂപ നോട്ട്
2016 നവംബർ 8 ന് റദ്ദാക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് ആയിരം രൂപയുടെ ഇന്ത്യൻ കറൻസി നോട്ട്. 1954-ലാണ് റിസർവ് ബാങ്ക് ഇത് ആദ്യമായി പുറത്തിറക്കിയത്. 1978 ജനുവരിയിൽ കള്ളപ്പണം തടയാനായി കൂടിയ മൂല്യമുള്ള (₹1000, ₹5000, ₹10,000) എന്നിവയുടെ കറൻസി നോട്ടുകൾ പിൻവലിച്ചു.[2][3] പിന്നീട് കൈമാറപ്പെടുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കാനായി 2000-ആമാണ്ട് മുതൽ ഇതു വീണ്ടും പുറത്തിറക്കി. രാജ്യത്തെ കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിന്റെ ഭാഗമായി 2016 നവംബർ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം രൂപാ , അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കി. നിർത്തലാക്കൽ2016 നവംബർ 8 അർദ്ധരാത്രി മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ, ചിലസാഹചര്യങ്ങളും, സ്ഥലങ്ങളും ഒഴിച്ചു നിർത്തിയാൽ ബാക്കി ഇടത്ത് വിനിമയം ചെയ്യാൻ സാധ്യമല്ലെന്നും, പകരം പുതുക്കിയ 500, 2000 രൂപാ നോട്ടുകൾ അവതരിപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത്. ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ2016 നവംബർ 14 വരെ വിനിമയം സാധ്യമായുള്ള സ്ഥലങ്ങൾ:-
അവലംബം
|
Portal di Ensiklopedia Dunia