ആയുഷ് മന്ത്രാലയംആയുഷ് മന്ത്രാലയം ( The Ministry of AYUSH) കേന്ദ്ര സർക്കാറിന് കീഴിൽ രൂപം കൊണ്ട് വ്യത്യസ്ത ആരോഗ്യ മേഖലകളെ സംയോജിപ്പിച്ചുള്ള മന്ത്രാലയമായ ആയുഷ് 2014 നവംബർ 9 നാണ് നിലവിൽ വന്നത്. [1] The Department of Ayurveda,(A) Yoga and Naturopathy, (Y)Unani(U), Siddha(S) and Homoeopathy(H), എന്നീ അഞ്ച് വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്താണ് ആയുഷ്. (AYUSH) ഈ മേഖലകളിലുള്ള പഠന-ഗവേഷണങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നിലവിൽ വന്നത്.ഈ അഞ്ച് മേഖല കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്രമേഖലകളും ഈ വകുപ്പിന് കീഴിലാണ് വരുന്നത്.1995 മാർച്ചിൽ ഇ വകുപ്പ് [2] Department of Indian Systems of Medicine and Homoeopathy (ISM&H) എന്ന് പേരിൽ നിലവിലുണ്ടായിരുന്നു. 2003 മാർച്ചിൽ പുതിയ പേര് സ്വീകരിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലായിരുന്നു അന്ന് ഈ വകുപ്പ് പ്രവർത്തിച്ചിരുന്നത്. ഭാരതീയ ജനതാപാർട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ഇതിനെ പരിപോഷിപ്പിക്കാൻ പിന്തുണക്കാനും പൊതു നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.[3] ആയുഷ് എന്ന വാക്ക് ഒരേ സമയം സംസ്കൃതത്തിൽ ജീവൻ എന്ന അർഥം ലഭിക്കുന്ന ഒരു വാക്കുകൂടിയാണ്. സമിതികൾആയുഷ് വകുപ്പിന് കീഴിന്റെ നിയന്ത്രണത്തിലുള്ള സമിതികൾ: ഗവേഷണ കേന്ദ്രങ്ങൾ:[4]
ദേശീയ സ്ഥാപനങ്ങൾ (Education in Indian Medicine):[5]
പ്രൊഫഷണൽ കൗൺസിലുകൾ
ഇതും കാണുക
അവലംബം |
Portal di Ensiklopedia Dunia