ആരൊറ (ഡിസ്നി)
വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ 16-ാം ആനിമേഷൻ ഫീച്ചർ ചിത്രമായ സ്ലീപ്പിംഗ് ബ്യൂട്ടിയിൽ (1959) പ്രത്യക്ഷപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് സ്ലീപ്പിംഗ് ബ്യൂട്ടി[1][2] അല്ലെങ്കിൽ "ബ്രയാർ റോസ്" എന്നും വിളിക്കുന്ന [3]ആരൊറ. സ്റ്റീഫൻ രാജാവിന്റെയും രാജ്ഞി ലേയയുടെയും ഒരേ ഒരു മകളായ ആരൊറക്ക് ഗായിക മേരി കോസ്റ്റയാണ് ആദ്യം ശബ്ദം നൽകിയത്. ആരൊറയുടെ ജഞാനസ്നാനദിവസം ക്ഷണിക്കപ്പെട്ടില്ല എന്ന കാരണത്താൽ പ്രതികാരത്തിന്റെ ഭാഗമായി മാലെഫിസെന്റ് എന്ന ദുർദേവത നവജാത രാജകുമാരിയെ ഒരു സ്പിന്നിങ് ചക്രത്തിന്റെ സ്പിൻഡിലിൽ വിരൽ കുടുങ്ങി 16-ാം ജന്മദിനത്തിൽ മരിക്കും എന്ന് ശപിക്കുന്നു. ഇത് തടയാൻ തീരുമാനിച്ച മൂന്ന് നല്ല ദേവതകൾ അവളെ സംരക്ഷിക്കാൻ ഗ്രാമത്തിൽ അവളെ വളർത്തുന്നു. അവളുടെ 16-ാം ജന്മദിനം വരെ ക്ഷമയോടെ സംരക്ഷിച്ചു പോന്നു. ഫിലിപ്പ് രാജകുമാരൻ യഥാർത്ഥ സ്നേഹത്തിന്റെ ചുംബനത്തിലൂടെ ആ പ്രവചന ദിവസത്തെ ദുർദേവതയുടെ മാന്ത്രികശക്തിയെ തോല്പിച്ചുകൊണ്ട് അവളെ രക്ഷപെടുത്തുന്നു. ചാൾസ് പെരാൾട്ടിന്റെ ഐതിഹ്യ കഥയെ അടിസ്ഥാനമാക്കിയുള്ള "സ്ലീപ്പിംഗ് ബ്യൂട്ടി"യിലെ രാജകുമാരിയാണ് ആരൊറ. കൂടാതെ ഗ്രിം സഹോദരന്മാരുടെ "ലിറ്റിൽ ബ്രിയർ റോസ്" എന്ന കഥയിൽ പ്രത്യക്ഷപ്പെടുന്ന നായികയും ആണ്. നിരവധി വർഷങ്ങളായി വാൽട്ട് ഡിസ്നി ഈ സിനിമയിലെ നായികയുടെ ശബ്ദത്തിനനുയോജ്യമായ ഒരു നടിയെ കണ്ടെത്താനാകാതെ കുഴങ്ങുകയും ഒടുവിൽ സംഗീതസംവിധായകൻ വാൾട്ടർ ഷൂമാന്റെ സഹായത്തോടെ കോസ്റ്റയെ കണ്ടെത്തുന്നതുവരെ സിനിമ ഉപേക്ഷിച്ചിരുന്നു. എന്നിരുന്നാലും, സിനിമ തുടരുന്നതിനായി ഒരു ബ്രിട്ടീഷ് ഉച്ചാരണം നിലനിർത്താൻ കഴിയുമെന്ന് തെളിയിക്കുന്നതുവരെ കോസ്റ്റയുടെ തെക്കൻ ഉച്ചാരണം അവളുടെ പങ്ക് ഏറെക്കുറെ നഷ്ടപ്പെടുത്തി. ചിത്രത്തിന്റെ അത്ഭൂതപൂർവ്വമായ വിശദീകരണ പശ്ചാത്തലത്തെ ഉൾക്കൊള്ളുന്നതിനായി ആരൊറയുടെ പരിഷ്കരിച്ച രൂപകൽപ്പന മുമ്പ് ഒരു ആനിമേറ്റഡ് കഥാപാത്രത്തിനായി ചെലവഴിച്ചതിനേക്കാൾ കൂടുതൽ ശ്രമം ആവശ്യമായിരുന്നു. ആനിമേറ്റർമാർ ആർട് നൂവോവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. മാർക്ക് ഡേവിസ് ആനിമേറ്റുചെയ്‌ത ആരൊറയുടെ മെലിഞ്ഞ ശരീരത്തിന് നടി ഓഡ്രി ഹെപ്ബേൺ പ്രചോദനമായി. 18 വരികളുള്ള സംഭാഷണവും അതിന് തുല്യമായ കുറച്ച് മിനിറ്റ് സ്‌ക്രീൻ സമയവും ഉപയോഗിച്ച് നിർമ്മിച്ച ഒരു ഫീച്ചർ ദൈർഘ്യമുള്ള ഡിസ്നി ആനിമേറ്റഡ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളേക്കാൾ ഈ കഥാപാത്രം വളരെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. 1959-ൽ സ്ലീപ്പിംഗ് ബ്യൂട്ടി ആദ്യമായി പുറത്തിറങ്ങിയപ്പോൾ ഈ ചിത്രം നിരൂപണപരവും വാണിജ്യപരവുമായ പരാജയമായിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി കാല്പനികക്കഥകളെ ആനിമേറ്റഡ് സിനിമകളാക്കി മാറ്റുന്നതിൽ നിന്ന് സ്റ്റുഡിയോയെ നിരുത്സാഹപ്പെടുത്തിയിരുന്നു. സ്നോ വൈറ്റിനോടുള്ള സാമ്യതയ്ക്കും സമാനതയ്ക്കും ആരൊറയ്ക്ക് ചലച്ചിത്ര-ഫെമിനിസ്റ്റ് നിരൂപകരിൽ നിന്ന് മോശം അവലോകനങ്ങൾ ലഭിച്ചു. 30 വർഷം കഴിഞ്ഞ് 1989-ൽ ദ ലിറ്റിൽ മെർമയ്ഡിന്റെ ഏരിയൽ പുറത്തിറങ്ങുന്നത് വരെ ഡിസ്നിയുടെ അവസാനത്തെ രാജകുമാരിയായിരിന്നു ആരൊറ. എന്നിരുന്നാലും, കോസ്റ്റയുടെ ശബ്ദ പ്രകടനത്തെ പ്രകീർത്തിക്കുകയും ഒരു ഓപ്പറ ഗായികയെന്ന നിലയിൽ ഒരു മുഴുസമയ കരിയർ മികച്ച വിജയത്തിലേക്ക് നയിക്കാൻ ഇത് അവളെ പ്രേരിപ്പിച്ചു. കാലദൈർഘ്യത്തിൽ, ആരൊറ മൂന്നാം ഡിസ്നി രാജകുമാരിയായി തീർന്നു. നടി എല്ലെ ഫാനിംഗ് ആരൊറയുടെ തത്സമയ-ആക്ഷൻ പതിപ്പ് മാലെഫിസെന്റ് (2014) എന്ന സിനിമയിൽ അവതരിപ്പിച്ചുകൊണ്ട് ടൈറ്റിൽ കഥാപാത്രത്തിന്റെ വീക്ഷണകോണിൽ നിന്ന് 1959-ലെ ആനിമേറ്റഡ് ചിത്രമായ സ്ലീപ്പിംഗ് ബ്യൂട്ടിയുടെ കഥ വീണ്ടും പറയുന്നു. അഞ്ചുവർഷത്തിനുശേഷം മാലെഫിസെന്റ്: മിസ്ട്രസ് ഓഫ് ഈവിൾ എന്ന ചിത്രത്തിലെ 21 കാരിയായ ആരൊറ രാജകുമാരിയെ അവതരിപ്പിക്കാൻ ഫാനിംഗ് മടങ്ങിയെത്തി. വികസനംധാരണയും എഴുത്തുംചലച്ചിത്ര നിർമ്മാതാവ് വാൾട്ട് ഡിസ്നി "സ്ലീപ്പിംഗ് ബ്യൂട്ടി" എന്ന സാങ്കല്പികക്കഥയെ ചാൾസ് പെറോൾട്ടിൻറെയും ഗ്രിമ്മ് സഹോദരന്മാരുടെയും കഥയുടെ പതിപ്പുകളെ അടിസ്ഥാനമാക്കി ഒരു മുഴുനീള ആനിമേറ്റഡ് ചിത്രമാക്കി മാറ്റാൻ ഏറെ പ്രയാസപ്പെടുകയായിരുന്നു. [4]ഗായിക മേരി കോസ്റ്റയെ കണ്ടെത്തുന്നതുവരെ ചിത്രത്തിന്റെ ജോലികൾ ഉപേക്ഷിക്കാൻ ഡിസ്നി ആലോചിച്ചിരുന്നുവെങ്കിലും സിനിമയിലെ നായികയെ കണ്ടെത്തിയതിനുശേഷം ഒടുവിൽ പദ്ധതിയുടെ വികസനം മുതൽ നിർമ്മാണം വരെ എത്തിച്ചു.[5] ആരൊറക്ക് ജന്മം നൽകുന്ന സമയത്ത് സ്നോ വൈറ്റ്, ഡിസ്നിയുടെ സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ് (1937), സിൻഡ്രെല്ല (1950) എന്നിവയിലെ നായികയായ സിൻഡ്രെല്ല തുടങ്ങി രണ്ട് ഡിസ്നി രാജകുമാരിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[6] തന്റെ മൂന്നാമത്തെ രാജകുമാരി സ്നോ വൈറ്റിൽ നിന്ന് കഴിയുന്നത്ര വ്യത്യസ്തമായിരിക്കണമെന്ന് ഡിസ്നി ആഗ്രഹിച്ചു. [7]എന്നാൽ രണ്ട് കഥാപാത്രങ്ങളും അവയുടെ കഥകളും തമ്മിൽ ശക്തമായ നിരവധി സാമ്യതകൾ നിലനിൽക്കുന്നു.[8]മൂവിഫോണിലെ ഗാരി സുസ്മാൻ നിരീക്ഷിച്ചത് രണ്ട് ചിത്രങ്ങളിലും "ചെറുപ്പക്കാരിയും സുന്ദരിയുമായ ഒരു രാജകുമാരിയോട് അസൂയപ്പെടുന്ന ഒരു ദുഷ്ട മന്ത്രവാദി, രാജകുമാരി ഒരു കൂട്ടം ഹാസ്യകരമായ സംരക്ഷകരുടെ അടുക്കൽ ഒരു വനപ്രദേശത്തെ കുടിലിൽ ഒളിച്ചിരിക്കുന്നു, രാജകുമാരിയെ മരണസമാനമായ ഉറക്കത്തിലേക്ക് നയിക്കുന്ന ദുർദേവത, അതിൽനിന്ന് യഥാർത്ഥ സ്നേഹത്തിന്റെ ചുംബനം അവളെ ഉണർത്തുന്നു.[9] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia