ആറാട്ടുപുഴ ക്ഷേത്രംകേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ധർമശാസ്ത ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം. [1] ചരിത്രംഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു.[അവലംബം ആവശ്യമാണ്] 8-ആം നൂറ്റാണ്ടിലാണ് ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദേവീദേവന്മാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. പ്രതിഷ്ഠ"അയ്യപ്പനാണ്" പ്രധാന പ്രതിഷ്ഠ. എല്ലാ ദേവതകളുടെയും ദൈവിക സാന്നിധ്യം ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്[അവലംബം ആവശ്യമാണ്]. ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വഴിപാടുകൾതിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം. ആണ്ടുവിശേഷങ്ങൾമീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാൺ. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാൺ. ദേവസംഗമംപെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ.[2] ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാറപ്പൻ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാണ് ആറാട്ടുപുഴപൂരം എന്നാണ് ഐതിഹ്യം. പരബ്രഹ്മസ്വരൂപികളായ മുപ്പത്തിമുക്കോടി ദേവതകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാണ് വിശ്വാസം. ക്ഷേത്രഭരണംമാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാണ് ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാൺ ആറാട്ടുപുഴ ക്ഷേത്രം. ചിത്രശാല
അവലംബം
കുറിപ്പുകൾ
Arattupuzha Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia