ആറു ദിന യുദ്ധത്തിനു മുമ്പ് ഇസ്രായേൽ കൈവശംവച്ചിരുന്ന പ്രദേശങ്ങൾ. വടക്ക് അക്കാബ ഉൾക്കടലിനും തെക്ക് ചെങ്കടലിനും ഇടയ്ക്കുള്ള റ്റിറാൻ കടലിടുക്ക് വട്ടമിട്ടു അടയാളപ്പെടുത്തിയിരിക്കുന്നു.
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു) നടത്തിയ യുദ്ധമാണ്ആറുദിനയുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.
പശ്ചാത്തലം
1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ ഇസ്രായേൽഈജിപ്റ്റിന്റെ ഭാഗമായ സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി. 1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ ടിറാൻ കടലിടുക്ക് വീണ്ടും ഈജിപ്റ്റിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി. ഇതിന് ശേഷം, എല്ലാ കക്ഷികളും 1949 ലെ സൈനിക കരാറുകൾ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് സീനായിൽ ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിക്കാൻ ഈജിപ്ത് സമ്മതിച്ചിരുന്നു.[11]അതിർത്തിയിൽ ഒരു ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിച്ചുവെങ്കിലും സേനാ പിന്മാറ്റക്കരാറൊന്നും ഉണ്ടായിരുന്നില്ല. [12] തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലും അറബ് അയൽ രാജ്യങ്ങളും, പ്രത്യേകിച്ച് സിറിയയും തമ്മിൽ നിരവധി ചെറിയ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായി. 1966 നവംബർ ആദ്യം സിറിയ ഈജിപ്തുമായി പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടു. [13] ഇതിന് തൊട്ടുപിന്നാലെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) ഗറില്ലാ പ്രവർത്തനത്തിന് മറുപടിയായി, [14][15] (പി.എൽ.ഒ നടത്തിയ മൈൻ ആക്രമണത്തിലുൾപ്പെടെ മൂന്ന് പേർ മരിച്ചു,) [16] ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ജോർദാനിയൻ വെസ്റ്റ് ബാങ്കിലെ സമു ഗ്രാമത്തെ ആക്രമിച്ചു . [17] ഇതോടെ ജോർദ്ദാൻ സൈന്യം തിരിച്ചടിച്ചു. [18] സഹായത്തിന് ഈജിപ്ത് എത്തിയില്ലെന്ന് ജോർദാൻ പരാതിപ്പെടുകയും, ഐക്യരാഷ്ട്ര അടിയന്തര സേനയുടെ മറവിൽ ഗമാൽ അബ്ദുൽ നാസർ ഒളിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തു.[19]
യുദ്ധത്തിന്റെ ആരംഭം
1967 ജൂണിന് മുമ്പുള്ള മാസങ്ങളിൽ, പിരിമുറുക്കങ്ങൾ അപകടകരമായി വർദ്ധിച്ചു. ടിറാൻ കടലിടുക്ക് അടച്ചുപൂട്ടുന്നത് യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ മെയ് മാസത്തിൽ ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇസ്രായേലിന്റെ അതിർത്തിയിൽ ഈജിപ്ഷ്യൻ സൈന്യത്തെ അണിനിരത്തുകയും ഐക്യരാഷ്ട്ര അടിയന്തര സേനയെ പുറത്താക്കുകയും ചെയ്തു. ജൂൺ 5 ന്, ഈജിപ്ഷ്യൻ വ്യോമതാവളങ്ങൾക്കെതിരെ ഇസ്രായേൽ മുൻകരുതൽ വ്യോമാക്രമണം നടത്തി.
പെട്ടെന്നുണ്ടായ വ്യോമാക്രമണത്തിൽ ഈജിപ്തിന്റെ വ്യോമസേന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ഇസ്രയേലിന്റെ വ്യോമമേധാവിത്തത്തിന് കാരണമായി. അതോടൊപ്പം, ഇസ്രയേലി കരസേന ഗാസ മുനമ്പിലേക്കും സീനായിയിലേക്കും ശക്തമായ ആക്രമണം നടത്തിയത് ഈജിപ്തിനെ അമ്പരപ്പിച്ചു. അധികം ചെറുത്തുനിൽക്കാനാവാതെ വന്നതിനാൽ ഈജിപ്ഷ്യൻ സേനയോട് പിൻവാങ്ങാനായി പ്രസിഡന്റ് നാസർ കല്പ്പിച്ചു. പിന്തിരിഞ്ഞ ഈജിഷ്യൻ സേനയെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത നഷ്ടം വരുത്തുകയും സീനായിയെ കീഴടക്കുകയും ചെയ്തു.
യുദ്ധം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ജോർദാൻ ഈജിപ്തുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു; യുദ്ധം ഉണ്ടായാൽ ജോർദാൻ നേരിട്ട് യുദ്ധത്തിലേർപ്പെടുകയല്ല, മറിച്ച് ഇസ്രായേൽ സേന കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നതിന് തടയിടുമെന്നാണ് കരാർ വിഭാവനം ചെയ്തത്. [20] എന്നാൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച് ഒരുമണിക്കൂറിനകം ജോർദാൻ സേനയോട് ഇസ്രയേലിനെ അക്രമിക്കാനുള്ള നിർദ്ദേശം ഈജിപ്ത് മുന്നോട്ട് വെച്ചു. തുടക്കത്തിൽ ആശയക്കുഴപ്പത്തിലായ ജോർദാൻ, ഈജിപ്ത് ഇസ്രയേലി വ്യോമാക്രമണത്തെ തുരത്തിയെന്ന വാദത്തെതുടർന്ന് രംഗത്തിറങ്ങുകയായിരുന്നു.
ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
280,000 മുതൽ 325,000 വരെ പലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി.[21] കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു.[22] അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്[അവലംബം ആവശ്യമാണ്].
Bailey, Sydney (1990). Four Arab–Israeli Wars and the Peace Process. London: The MacMillan Press. ISBN978-0-312-04649-1.
Bar-On, Mordechai; Morris, Benny & Golani, Motti (2002). "Reassessing Israel's Road to Sinai/Suez, 1956: A "Trialogue"". In Gary A. Olson (ed.), Traditions and Transitions in Israel Studies: Books on Israel, Volume VI (pp. 3–42). SUNY Press. ISBN978-0-7914-5585-2
Bar-On, Mordechai (2006). Never-Ending Conflict: Israeli Military History, ISBN978-0-275-98158-7
Black, Ian (1992). Israel's Secret Wars: A History of Israel's Intelligence Services. Grove Press. ISBN978-0-8021-3286-4
Bober, Arie (ed.) (1972). The other Israel. Doubleday Anchor. ISBN978-0-385-01467-0.
Boczek, Boleslaw Adam (2005). International Law: A Dictionary. Scarecrow Press. ISBN978-0-8108-5078-1
Borowiec, Andrew. (1998). Modern Tunisia: A Democratic Apprenticeship. Greenwood Publishing Group. ISBN978-0-275-96136-7.
Bowen, Jeremy (2003). Six Days: How the 1967 War Shaped the Middle East. London: Simon & Schuster. ISBN978-0-7432-3095-7
Brams, Steven J. & Jeffrey M. Togman. (1998). Camp David: Was the agreement fair? In Paul F. Diehl (Ed.), A Road Map to War: Territorial Dimensions of International Conflict. Nashville: Vanderbilt University Press. ISBN978-0-8265-1329-8.
Brecher, Michael. (1996). Eban and Israeli foreign policy: Diplomacy, war and disengagement. In A Restless Mind: Essays in Honor of Amos Perlmutter, Benjamin Frankel (ed.), pp. 104–117. Routledge. ISBN978-0-7146-4607-7
Bregman, Ahron (2002). Israel's Wars: A History Since 1947. London: Routledge. ISBN978-0-415-28716-6
Burrowes, Robert & Muzzio, Douglas. (1972). The Road to the Six Day War: Towards an Enumerative History of Four Arab States and Israel, 1965–67. The Journal of Conflict Resolution, Vol. 16, No. 2, Research Perspectives on the Arab–Israeli Conflict: A Symposium, pp. 211–26.
Cohen, Raymond. (1988) Intercultural Communication between Israel and Egypt: Deterrence Failure before the Six-Day war. Review of International Studies, Vol. 14, No. 1, pp. 1–16
Ehteshami, Anoushiravan and Hinnebusch, Raymond A. (1997). Syria & Iran: Middle Powers in a Penetrated Regional System. London: Routledge. ISBN978-0-415-15675-2
Gelpi, Christopher (2002). Power of Legitimacy: Assessing the Role of Norms in Crisis Bargaining. Princeton University Press. ISBN978-0-691-09248-5
Gerner, Deborah J. (1994). One Land, Two Peoples. Westview Press. ISBN978-0-8133-2180-6, p. 112
Gerteiny, Alfred G. & Ziegler, Jean (2007). The Terrorist Conjunction: The United States, the Israeli-Palestinian Conflict, and Al-Qā'ida. Greenwood Publishing Group. ISBN978-0-275-99643-7, p. 142
Lavoy, Peter R.; Sagan, Scott Douglas & Wirtz, James J. (Eds.) (2000). Planning the Unthinkable: How New Powers Will Use Nuclear, Biological, and Chemical Weapons. Cornell University Press. ISBN978-0-8014-8704-0.
Leibler, Isi (1972). The Case For Israel. Australia: The Executive Council of Australian Jewry. ISBN978-0-9598984-0-8.
Lyndon Baines Johnson Library. (1994). [പ്രവർത്തിക്കാത്ത കണ്ണി] Transcript, Robert S. McNamara Oral History[പ്രവർത്തിക്കാത്ത കണ്ണി], Special Interview I, 26 March 1993, by Robert Dallek, Internet Copy, LBJ Library. Retrieved 20 July 2010.
Mansour, Camille. (1994). Beyond Alliance: Israel and US Foreign Policy. Columbia University Press. ISBN978-0-231-08492-5.
Maoz, Zeev (2006). Defending the Holy Land: A Critical Analysis of Israel's Security & Foreign Policy. The University of Michigan Press. ISBN978-0-472-03341-6
Miller, Benjamin. (2007). States, Nations, and the Great Powers: The Sources of Regional War and Peace. Cambridge University Press. ISBN978-0-521-69161-1
Nordeen, Lon & Nicole, David. (1996). Phoenix over the Nile: A history of Egyptian Air Power 1932–1994. Washington DC: Smithsonian Institution. ISBN978-1-56098-626-3.
Oren, Michael. (2006). "The Six-Day War", in Bar-On, Mordechai (ed.), Never-Ending Conflict: Israeli Military History. Greenwood Publishing Group. ISBN978-0-275-98158-7.
Parker, Richard B. (1996). The Six-day War: A Retrospective. University Press of Florida. ISBN978-0-8130-1383-1.
Prior, Michael (1999). Zionism and the State of Israel: A Moral Inquiry. London: Routledge. ISBN978-0-415-20462-0
Quandt, William B. (2005). Peace Process: American Diplomacy and the Arab–Israeli Conflict Since 1967. Brookings Institution Press and the University of California Press; 3 edition. ISBN978-0-520-24631-7
Quigley, John B. (2005). Case for Palestine: An International Law Perspective. Duke University Press. ISBN978-0-8223-3539-9
Quigley, John B. (1990). Palestine and Israel: A Challenge to Justice. Duke University Press. ISBN978-0-8223-1023-5
Rabil, Robert G. (2003). Embattled Neighbors: Syria, Israel, and Lebanon. Lynne Rienner Publishers. ISBN978-1-58826-149-6
Rabin, Yitzhak (1996). The Rabin Memoirs. University of California Press. ISBN978-0-520-20766-0.
Sadeh, Eligar (1997). Militarization and State Power in the Arab–Israeli Conflict: Case Study of Israel, 1948–1982. Universal Publishers. ISBN978-0-9658564-6-1
Sandler, Deborah; Aldy, Emad & Al-Khoshman Mahmoud A. (1993). Protecting the Gulf of Aqaba. – A regional environmental challenge. Environmental Law Institute. 0911937463.
Seale, Patrick (1988). Asad: The Struggle for Peace in the Middle East. University of California Press. ISBN978-0-520-06976-3
Segev, Tom (2007). 1967: Israel, the War, and the Year that Transformed the Middle East Metropolitan Books. ISBN978-0-8050-7057-6
Sela, Avraham (1997). The Decline of the Arab-Israeli Conflict: Middle East Politics and the Quest for Regional Order. SUNY Press. ISBN978-0-7914-3537-3
Smith, Hedrick (15 September 1967). "Envoys Say Nasser Now Concedes U.S. Didn't Help Israel". The New York Times. pp. Page 1, Col. 5, Page 3, Col. 1.
Stein, Janice Gross. (1991). The Arab-Israeli War of 1967: Inadvertent War Through Miscalculated Escalation, in Avoiding War: Problems of Crisis Management, Alexander L. George, ed. Boulder: Westview Press.
Stephens, Robert H. (1971). Nasser: A Political Biography. London: Allen Lane/The Penguin Press. ISBN978-0-7139-0181-8
Tucker, Spencer (2004). Tanks: An Illustrated History of Their Impact. ABC-CLIO. ISBN978-1-57607-995-9
United Nations (967, 5 June). 1347 Security Council MEETING : June 5, 1967. Provisional agenda (S/PV.1347/Rev.1). On a subpage of the website of The United Nations Information System on the Question of Palestine (UNISPAL).
Barzilai, Gad (1996). Wars, Internal Conflicts, and Political Order: A Jewish Democracy in the Middle East. New York University Press. ISBN978-0-7914-2944-0
Cristol, A Jay (2002). Liberty Incident: The 1967 Israeli Attack on the U.S. Navy Spy Ship. Brassey's. ISBN978-1-57488-536-1
Rezun, Miron (1990). "Iran and Afghanistan." In A. Kapur (Ed.). Diplomatic Ideas and Practices of Asian States (pp. 9–25). Brill Academic Publishers. ISBN978-90-04-09289-1
Smith, Grant (2006). Deadly Dogma. Institute for Research: Middle Eastern Policy. ISBN978-0-9764437-4-2