ആലപ്പുഴ വിളക്കുമാടം
കേരളത്തിലെ നീണ്ട തീരപ്രദേശമുള്ള ജില്ലയായ ആലപ്പുഴയിലെ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് ആലപ്പുഴ വിളക്കുമാടം. ഇത് ആലപ്പുഴ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. അന്ധകാരനഴിക്ക് സമീപത്താണ് ആലപ്പുഴയിലെ രണ്ടാമത്തെ വിളക്കുമാടമായ മനക്കോടം വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ വിളക്കുമാടം 1862-ലാണ് നിർമിച്ചത്. ഇത് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. എല്ലാ ദിവസവും 1500 മുതൽ 1630 വരെയാണ് സന്ദർശകരെ അനുവദിക്കുന്നത്. പ്രവേശനഫീസ് പത്ത് രൂപയാണ്. ചരിത്രംതിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. തിരുവിതാംകൂറിലെ പ്രധാന തുറമുഖങ്ങൾ വിഴിഞ്ഞം, കൊല്ലം, പുറക്കാട് എന്നിവയായിരുന്നു. പുറക്കാട് തുറമുഖം ക്ഷയിച്ചപ്പോൾ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ ആലപ്പുഴ തുറമുഖം. 1792-ലാണ് ഈ തുറമുഖം വിദേശവ്യാപാരികൾക്കായി തുറന്നുകൊടുത്തത്. 18-ആം നൂറ്റാണ്ടിൽ ഒരു വിളക്കുമരം ഇവിടെ പ്രവർത്തനമാരംഭിച്ചതായി കരുതപ്പെടുന്നു. മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള വിളക്കുമാടം നിർമ്മിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. 1860 ഏപ്രിൽ 26-ന് കല്ലിടീൽ കർമ്മം ചെയ്തത് മിസ്സിസ് മൗ ക്രൗഫോർഡ് എന്ന സ്ത്രീയായിരുന്നുവത്രേ. 1861-ൽ ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് നിർമ്മാണം പൂർത്തിയായി. വെളിച്ചെണ്ണയുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ദീപം (മെസേഴ്സ് ചാൻസ് ബ്രദേഴ്സ് ഓഫ് ബിർമിംഘാം നിർമിച്ചത്) 1862 മാർച്ച് 28-ന് പ്രവർത്തിച്ചുതുടങ്ങി. 1952 വരെ ഈ സംവിധാനം പ്രവർത്തിച്ചിരുന്നുവത്രേ. പിന്നീട് ഗാസ് ഉപയോഗിച്ചുള്ള ഫ്ലാഷ് ചെയ്യുന്ന തരം ദീപം (എ.ജി.എ. നിർമിതം) നിലവിൽ വന്നു. 1960-ൽ വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് മെസേഴ്സ് ബി.ബി.റ്റി. പാരീസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1960 ആഗസ്റ്റ് 4-ന്. 1998 ഏപ്രിൽ 8-ന് ഡയറക്റ്റ് ഡ്രൈവ് സംവിധാനം ഉപയോഗിച്ചു തുടങ്ങി. 1998 ഡിസംബർ 30 മുതൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഒരു സംവിധാനവും ഡയറക്റ്റ് ഡ്രൈവ് സംവിധാനവും നിലവിൽ വന്നു. ഇൻകാൻഡസെന്റ് ദീപങ്ങൾ 1999 ഫെബ്രുവരി 28-ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക് വഴിമാറി.[1][2][3][4] മുപ്പതടി ഉയരമുള്ള വിളക്കുമാടത്തിനുള്ളിൽ തേക്കിൻ തടിയിൽ നിർമിച്ച ഒരു കോവണിയുണ്ട്. ഈ വിളക്കുമാടം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വെള്ളനിറത്തിലായിരുന്നു ആദ്യം ഈ വിളക്കുമരത്തിന്റെ പെയിന്റിംഗ്. 2000-ൽ ഇത് ചുവപ്പും വെള്ളയും വലയങ്ങളാക്കി മാറ്റപ്പെട്ടു. സന്ദർശനം+91-477-2253459 എന്ന നമ്പറിൽ വിളക്കുമാടത്തിന്റെ നടത്തിപ്പുകാരുമായി ബന്ധപ്പെടാം. 2007-ൽ ഇവിടെ സന്ദർശകരെ അനുവദിക്കാൻ തുടങ്ങി. ഉച്ചയ്ക്കു ശേഷം 3മണി മുതൽ 5 മണി വരെ ഈ വിളക്കുമാടം സന്ദർശിക്കാവുന്നതാണ്. മുതിർന്നവർക്ക് ₹10, കുട്ടികൾക്ക് ₹3 എന്നിങ്ങനെയാണ് സന്ദർശനനിരക്ക്. വിദേശികളുടെ സന്ദർശനഫീസ് 25 രൂപയാണ്. ചിത്രങ്ങൾ എടുക്കാൻ ക്യാമറ കൊണ്ടുവന്നാൽ പ്രതേകം ഫീസ് ഈടാക്കുന്നതാണ്.[5] ചിത്രശാല
ഇതും കാണുകഅവലംബം
Alappuzha lighthouse എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia