ആലിയ ഹുമൈദ് അൽ ഖാസിമി
ഗൈനക്കോളജി, പ്ലാസ്റ്റിക് സർജറി, പുനർനിർമ്മാണ ശസ്ത്രക്രിയ എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു എമിറാത്തി ശസത്രക്രിയാ വിദഗ്ധയായാരുന്നു ഷെയ്ഖ ആലിയ ഹുമൈദ് അൽ ഖാസിമി. യൂറോപ്യൻ സൊസൈറ്റി ഓഫ് എസ്തറ്റിക് സർജറിയിലെ ഒരു മുതിർന്ന അംഗവും ആദ്യ എമിറാത്തിയുമായ അവർ, അതിനുശേഷം അതിലെ ശാസ്ത്ര സമിതിയിൽ അംഗമായിത്തീർന്നു. യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് തന്റെ മേഖലയിലെ സംഭവവികാസങ്ങൾ കൊണ്ടുവരാൻ ഖാസിമി അന്താരാഷ്ട്ര തലത്തിലും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ 2016 ലെ അറബ് വുമൺ അവാർഡുകളിൽ ഇൻസ്പിറേറ്റൽ വുമൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കരിയർബാല്യകാലത്ത് ആലിയ ഹുമൈദ് അൽ ഖാസിമിക്ക് ആസ്ത്മ ഉണ്ടായിരുന്നു. ഒരു വൈദ്യശാസ്ത്ര വിദഗ്ധയെന്ന നിലയിലുള്ള കരിയർ തുടരാൻ അവരുടെ ഡോക്ടർമാരിൽ നിന്ന് അവർ പ്രചോദനം ഉൾക്കൊണ്ടിരുന്നു. അവർ ഗൈനക്കോളജിയിൽ പ്രത്യേക പരിശീലനം നേടുന്നതു തുടരുകയും യൂറോപ്യൻ സൊസൈറ്റി ഓഫ് എസ്തറ്റിക് സർജറിയിൽ സീനിയർ അംഗത്വം നേടുന്ന ആദ്യത്തെ എമിറാത്തി സർജനായി മാറുകയുംചെയ്തു. യൂറോപ്പിൽ പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുകയും തുടർന്ന് പിന്നീട് അവരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് തിരികെ കൊണ്ടുവന്ന് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നത് തന്റെ ജോലയുടെ ഭാഗമാണെന്ന് അവർ പറഞ്ഞു. ഈ വിദേശ സഹകരണ പ്രവർത്തനത്തിന്റെ ഭാഗമായി, അവർ ദുബായ് കാമ്പസിലെ അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ ചേർന്നുകൊണ്ട് 2008-ൽ ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി. 2013 [1]ൽ ബിരുദം നേടിയ വിമൻ ലീഡർഷിപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഖാസിമി. യു.എ.ഇ ഗവൺമെന്റും സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള വിജ്ഞാനം പങ്കിടാനുള്ള ശ്രമത്തിലും അവർ പങ്കാളിയായി. സ്ത്രീകളുടെ പ്രയോജനത്തിനായി പശ്ചിമേഷ്യയ്ക്കും സ്കാൻഡിനേവിയയ്ക്കും ഇടയിൽ അറിവ് പങ്കിടുന്നത് വിപുലീകരിക്കാൻ ശ്രമിക്കുന്ന വിമൻ ഫോർ സസ്‌റ്റൈനബിൾ ഗ്രോത്ത് എന്ന സർക്കാരിതര സംഘടനയുടെ ബോർഡിൽ ഖാസിമി അംഗമായിരുന്നു. ദുബായ് ഗവൺമെന്റിന്റെ സോഷ്യൽ കെയർ ആന്റ് ഡെവലപ്‌മെന്റ് സെക്ടറിന്റെ ചീഫ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന അവർ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വിഷയ വിദഗ്ദ്ധനെന്ന നിലയിൽ 2020 ലെ ദുബായ് ഡിസെബിലിറ്റി സ്ട്രാറ്റജിയിൽ രണ്ട് ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്നു. 2017-ൽ, സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ഈസ്‌തെറ്റിക് സർജറിയുടെ ലോക സമ്മേളനത്തിനായുള്ള സയന്റിഫിക് കമ്മിറ്റിയിലേക്ക് അവരെ നിയമിച്ചു. അവാർഡുകൾ2016-ൽ, അറബ് വുമൺ അവാർഡിൽ ആ വർഷത്തെ പ്രചോദനാത്മക വനിതയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്‌കാരങ്ങൾ തന്റെ പ്രവർത്തനങ്ങൾ തുടരാൻ പ്രചോദിപ്പിക്കുമെന്ന് അവർ പറഞ്ഞു, "യുഎഇ ഞങ്ങൾക്ക് സഹായവും പിന്തുണയും നൽകി, ഇത് അതിന്റെ അംബാസഡർമാരാകാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വർദ്ധിപ്പിക്കുകയും ഭാവിയിൽ തലമുറകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു." അടുത്ത വർഷം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സലൻസ് വിഭാഗത്തിൽ ഗ്ലോബൽ വിമൻസ് ലീഡേഴ്‌സ് കോൺഫറൻസിൽ വുമൺ ലീഡർ അവാർഡ് അവർ നേടി, കോൺഫറൻസിന്റെ 19-ാം അവസരത്തിൽ അത് ദുബായിൽ നടന്നു. സ്വകാര്യ ജീവിതംഖാസിമി വിവാഹിതയാണ്. അവർക്ക് അഞ്ച് കുട്ടികളുണ്ട്. റഫറൻസുകൾ
|
Portal di Ensiklopedia Dunia