ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ്
ലൂയി കാരൾ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ എഴുതിയ നോവലാണ് ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് ( Alice's Adventures in Wonderland പൊതുവേ ചുരുക്കപ്പേരിൽ ആലിസ് ഇൻ വണ്ടർ ലാൻഡ്). 1865-ലാണ് ഈ നോവൽ പ്രസിധീകരിച്ചത്. റ്റിം ബർട്ടൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ [[ആലീസ് ഇൻ വണ്ടർലാൻഡ്]] എന്ന ചലച്ചിത്രമുൾപ്പെടെ അനവധി ചലച്ചിത്രങ്ങൾ ഈ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെടിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ കണ്ട ആലീസ്, അതിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുകയും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാവുക, ഒരു കഷണം കേക്കുകഴിക്കുമ്പോൾ വലുതാവുക, കരയാൻ തുടങ്ങുമ്പോൾ കണ്ണീർക്കയത്തിൽ വീണു പോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങൾ സംസാരിക്കുന്നത് കേൾക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങൾ. പൊടുന്നനെ ആലിസ് സ്വപ്നത്തിൽ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിർന്നവരെപ്പോലും ആകർഷിക്കാൻ പോരുന്നതാണ്. വിക്റ്റോറിയൻ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതിൽ കാണാമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ആലിസ് അത്ഭുത ലോകത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണ ലോകത്തിൽ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. കഥാപാത്രങ്ങൾആലിസ് ഇൻ വണ്ടർ ലാൻഡിലെ ചില പ്രധാന കഥാപാത്രങ്ങൾ താഴെപ്പറയുന്നവയാണ്
|
Portal di Ensiklopedia Dunia