ആലിസ് വോക്കർ
അമേരിക്കൻ നോവലിസ്റ്റ് ചെറുകഥാകൃത്ത് കവയിത്രി, പൊതുപ്രവർത്തക എന്നീനിലകളിൽ പ്രശസ്തയാണ് ആലിസ് വോക്കർ (Alice Malsenior Walker). 1982 ൽ പ്രസിദ്ധീകരിച്ച ദ കളർ പർപ്പിൾ (The Color Purple) എന്ന നോവലിന് അമേരിക്കയുടെ നാഷണൽ ബുക്ക് അവാർഡും പുലിതിസർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മെറിഡിയൻ (Meridian), ദ തേർഡ് ലൈഫ് ഓഫ് ഗ്രേഞ്ച് കോപ്പ്ലാന്റ് ( The Third Life of Grange Copeland), പൊസ്സസിംഗ് ദ സീക്രട്ട ഓഫ് ജോയ് (Possessing the Secret of Joy) തുടങ്ങിയവ ആലിസ് വോക്കറിന്റെ മറ്റു പ്രധാന കൃതികളാണ്. [2]
ആദ്യകാല ജീവിതം![]() കർഷകനായ വിലി ലീ വോക്കറിന്റേയും വീട്ടുജോലിക്കാരിയായ മിന്നി ലൂ ടലൂല ഗ്രാന്റിന്റേയും എട്ടാമത്തെ മകളായ ആലിസ് വോക്കർ ജോർജിയയിലെ പുട്നാം കൗണ്ടിയിലാണ് ജനിച്ചത്.[3][4] സാമ്പത്തികമായ ബുദ്ധിബുട്ടുകൾ നേരിട്ടിരുന്ന വോക്കർ കുടുംബം വളരെ കഷ്ടപെട്ടാണ് ആലിസ് വോക്കറിന് ഉന്നത വിദ്യാഭ്യാസം നൽകിയത്.[5] ആലിസ് വോക്കറിന്റെ കുട്ടിക്കീലത്ത് തെക്കേ അമേരിക്കയിൽ ജിം ക്രോ നിയമപ്രകാരം നിലനിന്നിരുന്ന വർണ്ണവിവേചന പ്രകാരം കറുത്ത വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. വെള്ളക്കാരായ അധികാരികളുടെ ഇത്തരത്തിലുള്ള വിവേചനത്തോട് ആലിസ് വോക്കറിന്റെ അമ്മയ്ക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു. മിന്നി ലൂ ടലൂല ഗ്രാന്റ് അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആലിസ് വോക്കറിന് നാലുവയസ്സായപ്പോൾ തന്നെ മിന്നി ലൂ ടലൂല ഗ്രാന്റ് തന്റെ മകൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകിതുടങ്ങി.[6] കുട്ടിക്കാലത്ത് തന്റെ മുത്തച്ചനിൽ നിന്നും ഒരുപാടുകഥകൾ കേട്ടുവളർന്ന ആലിസ് വളരെ ചെറുപ്പത്തിൽ തന്നെ (എട്ടാം വയസ്സുമുതൽ) എഴുതി തുടങ്ങിയിരുന്നു. ആലിസ് വോക്കർ അവയെല്ലാം രഹസ്യമായി സൂക്ഷിച്ചിരുന്നു. [7] 1952 ൽ തന്റെ സഹോദരനുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സഹോദരന്റെ കയ്യിൽ നിന്നും വെടിയേറ്റ് ആലിസ് വോക്കറിന് വലത്തേ കണ്ണിന് മുറിവേറ്റു. വാഹനസൗകര്യമില്ലാത്തതു കൊണ്ടും കൃത്യസമയത്ത് ചികിത്സലഭിക്കാത്തതിനാൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.[8] 2013 ൽ ബി.ബി.സി. റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സഹോദരൻ മന:പ്പൂർവ്വം ചെയ്തതാണെന്ന് ആലിസ് വോക്കർ പറഞ്ഞിരുന്നു. തന്റെ സഹോദരനെ രക്ഷിക്കുവാൻ വേണ്ടി ആലിസ് വോക്കർ രക്ഷിതാക്കളിൽ നിന്നും ഇക്കാര്യം മറച്ചുവെച്ചിരുന്നു. കാഴ്ച നഷ്ടപ്പെട്ടതിനാൽ തനിക്കു മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന അവഗണയിൽ നിന്നും മുക്തിനേടാൻ ആലിസ് പൂർണ്ണമായും വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. തന്റെ ഉന്നതവിദ്യാഭ്യാസകാലത്ത് ഏറ്റവും മികച്ച പെൺകുട്ടിയായി ആലിസ് തെരെഞ്ഞെടുക്കപ്പെട്ടു. തന്റെ ജീവിതത്തിലുണ്ടായ അപകടം തന്റെ കാഴ്ചപ്പാടുകൾ മാറ്റിയത് അവൾ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിയാനും ബന്ധങ്ങൾ മാറിമറിയുന്നത് ക്ഷമയോടെ മനസ്സിലാക്കാനും അവൾ പഠിച്ചു.[4] ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അറ്റ്‌ലാന്റാ നഗരത്തിലെ സ്പെൽമാൻ കോളേജിൽ സ്കോളർഷിപ്പോടുകൂടി പ്രവേശനം നേടി. അതിനുശേഷം സാറാ ലോറൻസ് കോളേജിൽ മാറുകയും 1965 ൽ ബിരുദധാരിയാവുകയും ചെയ്തു. തന്റ അദ്ധ്യാപകനായിരുന്ന അമേരിക്കൻ ചരിത്രകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്നു ഹൊവാർഡ് സിൻ ന്റെ പ്രവർത്തനങ്ങളിൽ തൽപരയായി സിവിൽ റൈറ്റ് മൂവ്മെന്റെ ഭാഗമായി. കോളേജ് പഠനകാലത്ത് തുടങ്ങിയ തന്റെ പൊതുപ്രവർത്തനം ആലിസ് തുടർന്നു. സ്ത്രീകളുടേയും കുട്ടികളുടേയും വേണ്ടി ഒരുപാടു പ്രവർത്തനങ്ങൾ നടത്തുകയും കറുത്തവർഗ്ഗക്കാരുടെ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാൻമാരാക്കുകയും ചെയ്തു.[9] 1967 മാർച്ച് 17 ന് മെൽവിൻ റോസ്മാൻ ലെവന്തലുമായി വിവാഹിതയായി. 1968-69 കാലത്ത് അമേരിക്കയിലെ ജാക്സൺ സ്റ്റേറ്റ് കോളേജിൽ ഗുമസ്തയായി സേവനമനുഷ്ഠിച്ചു. പിന്നീട് 1970-71 ൽ ടൗഗാലൂ കോളേജിലും പ്രവർത്തിച്ചു. എഴുത്തു ജീവിതംസാറാ കോളേജിൽ വിദ്യാർത്ഥിയായിരിക്കെയാണ് ആലിസ് വോക്കർ തന്റെ ആദ്യ കവിതാസമാഹാരം എഴുതിയത്. സിവിൽ റൈറ്റ് മൂവ്മെന്റിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ അവർ എഴുത്തിൽ നിന്നും വിട്ടു നിന്നിരുന്നു. പിന്നീട് മിസ് മാഗസിൻ എന്ന ആനുകാലിക പ്രസിദ്ധീകരത്തിന്റെ പത്രാധിപയായതിനു ശേഷമാണ് വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എഴുത്തുകാരി സോറ നീൽ ഹേഴ്സ്റ്റണിന്റെ കൃതികൾ ആലിസ് വോക്കറിന്റെ എഴുത്തിനേയും എഴുത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങളേയും സ്വാധീനിച്ചിരുന്നു.[10][11] 1970 ൽ ആലിസ് തന്റെ ചെറുകഥകൾക്കും കവിതകൾക്കും പുറമെ തന്റെ ആദ്യനോവലായ ലൈഫ് ഓഫ് ഗ്രേഞ്ച് കോപ്പ്ലാന്റ് ( The Third Life of Grange Copeland)പ്രസിദ്ധീകരിച്ചു. 1976 ൽ രണ്ടാമത്തെ നോവലായ മെറിഡിയൻ (Meridian) പുറത്തിറക്കി. വ്യക്തി ജീവിതം1967 മാർച്ച് 17 ന് അഭിഭാഷകനായ മെൽവിൻ റോസ്മാൻ ലെവെന്താലുമായി ആലിസ് വോക്കർ വിവാഹിതയായി. അമേരിക്കൻ എഴുത്തുകാരിയായിരുന്ന റബേക്ക ഇവരുടെ മകളാണ്. 1976 ൽ ആലിസ് വോക്കറുമ ഭർത്താവും വിവാഹബന്ധം വേർപ്പെടുത്തി.[12] പുരസ്കാരങ്ങൾ ബഹുമതികൾ
തിരഞ്ഞെടുത്ത കൃതികൾതിരഞ്ഞെടുത്ത കൃതികൾ താഴെ കൊടുക്കുന്നു.[18]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia