ആലീസ് ക്രിഗെ
ഒരു ദക്ഷിണാഫ്രിക്കൻ നടിയും നിർമ്മാതാവുമാണ് ആലീസ് മൗദ് ക്രിഗെ (/ ˈkriːɡə /; ജനനം: 28 ജൂൺ 1954). അവരുടെ ആദ്യ ചലച്ചിത്ര വേഷം ചാരിയറ്റ്സ് ഓഫ് ഫയർ (1981) എന്ന ചിത്രത്തിലായിരുന്നു. ഗോസ്റ്റ് സ്റ്റോറിയിൽ ഇവാ ഗല്ലി / അൽമ മോബ്ലി എന്നിവരുടെ ഇരട്ട വേഷത്തിലും സ്റ്റാർ ട്രെക്ക് ഫ്രാഞ്ചൈസിയുടെ സ്റ്റാർ ട്രെക്ക്: ഫസ്റ്റ് കോൺടാക്റ്റ് എന്ന സിനിമയിൽ ബോർഗ് ക്വീൻ ആയും ക്രിഗെ അഭിനയിച്ചിരുന്നു.[1] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംസൈക്കോളജി പ്രൊഫസറായ പട്രീഷ്യയുടെയും ഭിഷഗ്വരനായ ലൂയിസ് ക്രിഗെയുടെയും മകളായി ദക്ഷിണാഫ്രിക്കയിലെ നോർത്തേൺ കേപ് പ്രവിശ്യയിലെ ഉപിംഗ്ടണിൽ ക്രിഗെ ജനിച്ചു. ക്രൈഗസ് പിന്നീട് പോർട്ട് എലിസബത്തിലേക്ക് താമസം മാറ്റി. അവിടെ "വളരെ സന്തുഷ്ടമായ ഒരു കുടുംബ"ത്തിലാണ് ആലീസ് വളർന്നത്. അവരുടെ രണ്ട് സഹോദരന്മാരിൽ ഒരാൾ ഭിഷഗ്വരനും മറ്റൊരാൾ ശസ്ത്രക്രിയാ പ്രൊഫസറുമായി.[2][3] ക്ലിനിക്കൽ സൈക്കോളജിസ്റ്റാകാനുള്ള ആഗ്രഹവുമായി ക്രിഗെ ദക്ഷിണാഫ്രിക്കയിലെ ഗ്രഹാംസ്റ്റൗണിലെ റോഡ്‌സ് സർവകലാശാലയിൽ ചേർന്നു. റോഡ്‌സിൽ ആക്ടിംഗ് ക്ലാസ് പഠിച്ചതിനു ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞു. തുടർന്ന് ബാച്ചിലർ ഓഫ് ആർട്സ് ബിരുദവും നാടകത്തിൽ ബിഎ ഹോൺസ് ബിരുദവും പൂർത്തിയാക്കി. സെൻട്രൽ സ്‌കൂൾ ഓഫ് സ്പീച്ച് ആന്റ് ഡ്രാമയിൽ പങ്കെടുക്കാൻ അവർ ലണ്ടനിലേക്ക് പോയി.[4] കരിയർ1979-ൽ ബ്രിട്ടീഷ് ടെലിവിഷനിൽ ക്രിഗെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. എ ടെയിൽ ഓഫ് ടു സിറ്റീസ് എന്ന ടെലിവിഷൻ സിനിമയിൽ ലൂസി മാനെറ്റായി അഭിനയിച്ചു. 1981-ൽ പുറത്തിറങ്ങിയ ചാരിയറ്റ്സ് ഓഫ് ഫയർ എന്ന സിനിമയിൽ സിബിൽ ഗോർഡൻ, ഗോസ്റ്റ് സ്റ്റോറിയിൽ ഇവാ ഗല്ലി / അൽമ മോബ്ലി എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചു. 1981-ൽ വെസ്റ്റ് എൻഡ് തിയറ്റർ നിർമ്മാണമായ ജോർജ്ജ് ബെർണാഡ് ഷായുടെ ആംസ് ആന്റ് ദി മാൻ എന്ന കോമഡിയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ അഭിനയിച്ചതിനുശേഷം പ്ലേ ആന്റ് പ്ലേയേഴ്സ് അവാർഡും ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ലോറൻസ് ഒലിവിയർ അവാർഡും നേടി.[3][4] ഫിലിമോഗ്രാഫിഫിലിം
ടെലിവിഷൻ
അവലംബം
External linksAlice Krige എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia