ആലീസ് സ്പ്രിങ്സ് റെപ്റ്റൈൽ സെന്റർ
ഓസ്‌ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഉരഗ കേന്ദ്രവും പരിസ്ഥിതി വിദ്യാഭ്യാസ കേന്ദ്രവുമാണ് ആലീസ് സ്പ്രിങ്സ് റെപ്റ്റൈൽ സെന്റർ. നോർത്തേൺ ടെറിട്ടറി ഏറ്റവും വലിയ ഉരഗശേഖരം ഇതിൽ ഉൾപ്പെടുന്നു.[1] പെരെന്റി ഗോവന്ന, ഫ്രിൽ-നെക്ക് ലിസർഡ്, മുള്ളൻ ചെകുത്താൻ, വലുതും ചെറുതുമായ പൈത്തണുകൾ, ഇൻലാൻഡ് തായ്‌പാൻ, ബ്രൗൺ പാമ്പുകൾ, ഡെത്ത് അഡേഴ്സ്, മുൽഗ പാമ്പുകൾ എന്നിവയുൾപ്പെടെയുള്ള വിഷമുള്ള പാമ്പുകൾ ഇതിൽ ഉൾപ്പെടുന്നു.[1] പ്രത്യേകിച്ചും കുട്ടികൾക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം.[2] തദ്ദേശീയ ഉരഗങ്ങൾക്കായാണ് ഈ കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. പലതും പ്രാദേശിക മേഖലകളിൽ നിന്നോ അല്ലെങ്കിൽ കത്തിക്കാൻ പോകുന്ന പ്രദേശങ്ങളിൽ നിന്നോ ശേഖരിക്കുന്നു. പ്രാദേശിക വീടുകളെ ഭീഷണിപ്പെടുത്താതിരിക്കാൻ ഇവയെ ശേഖരിച്ച് കേന്ദ്രത്തിൽ സൂക്ഷിക്കുന്നു. മിക്ക ഉരഗങ്ങളെയും ജനവാസമില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നു. ആലീസ് സ്പ്രിംഗ്സ് റെപ്റ്റൈൽ കേന്ദ്രം ഒരു പാമ്പ് കോൾ സെന്ററായി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിഷമുള്ള പാമ്പുകളെ നീക്കം ചെയ്യുന്നതിനായി ഇതിന്റെ ഉടമയും ഉദ്യോഗസ്ഥരും വീടുകളിലേക്ക് എത്തുന്നു.[1][3] ചരിത്രംമുൻ റെപ്റ്റൈൽ സെന്റർ നടത്തിപ്പുകാരനായിരുന്ന റെക്സ് നീൻഡോർഫ് സ്ഥാപിച്ച ഈ കേന്ദ്രം 2000 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചു. കൂടാതെ 30 വ്യത്യസ്ത ഇനങ്ങളിലായി 100 ലധികം ഉരഗങ്ങളെ ഇവിടെ സൂക്ഷിച്ചിരുന്നു. നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടെ നിരവധി ദൃശ്യമാധ്യമങ്ങളിൽ കേന്ദ്രത്തിൽ നിന്നുള്ള ഉരഗങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്രെഡറിക് ലെപേജ് ഉൾപ്പെടെയുള്ള സംവിധായകർ നേച്ചർ ഡോക്യുമെന്ററികൾ അവിടെ ചിത്രീകരിച്ചു.[4] കേന്ദ്രം 2002-ൽ ഒരു വലിയ കായൽ മുതല പ്രദർശനം ഉൾപ്പെടുത്തി. 2006-ൽ ഓസ്ട്രേലിയൻ ടൂറിസം വികസന പദ്ധതിയുടെ ധനസഹായത്തോടെ വിപുലീകരണം ആരംഭിച്ചു. 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ ഇന്നുവരെ ഉരഗങ്ങളുടെ പരിണാമം കണ്ടെത്തുന്ന ഫോസിലുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5] ക്രൗൺ ലാന്റിലുള്ള ബില്ലി ഗോട്ട് ഹില്ലിനോട് ചേർന്നാണ് ഈ കേന്ദ്രം. കേന്ദ്രത്തിൽ ഉരഗങ്ങൾ കൊല്ലപ്പെട്ട നിരവധി സംഭവങ്ങൾക്ക് ശേഷം കുന്നിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ലോക്കൽ പോലീസിനെയും ലാൻഡ്‌സ് ഡിപ്പാർട്ട്‌മെന്റിനെയും ബോധ്യപ്പെടുത്താൻ മാനേജ്‌മെന്റ് ശ്രമിച്ചു. യുവാക്കളും അലഞ്ഞുതിരിയുന്ന മദ്യപരും പതിവായി സന്ദർശിക്കുന്ന ഒരു സ്ഥലമായിരുന്നു ഇവിടം. എന്നാൽ ഈ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് കേന്ദ്രത്തിന്റെ ഡയറക്ടർ റെക്സ് നീൻഡോർഫ് പറഞ്ഞു.[6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia