ആവഡി മുനിസിപ്പൽ കോർപ്പറേഷൻ
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ, ചെന്നൈയുടെ പ്രാന്തപ്രദേശമായ ആവഡി ഭരിക്കുന്ന തദ്ദേശ സർക്കാരാണ് ആവടി സിറ്റി മഹാനഗരസഭ (Avadi City Municipal Corporation). ഭരണത്തലവനായ മേയറുടെ നേതൃത്വത്തിൽ മുനിസിപ്പൽ കമ്മീഷണറാണ് ഇതിന്റെ ഭരണനിർവ്വഹണം നടത്തുന്നത്. ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണിത്. മറ്റ് മൂന്ന് കേന്ദ്രങ്ങൾ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ, താംബരം സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ, കാഞ്ചീപുരം സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയാണ്. ![]() ചരിത്രവും ഭരണവും1688-ൽ മദ്രാസിൽ ( ചെന്നൈ ) മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ മുനിസിപ്പൽ കോർപ്പറേഷൻ സംവിധാനം നിലവിൽ വന്നു. പിന്നീട് 1762 ഓടെ ബോംബെ ( മുംബൈ ), കൽക്കട്ട (കൊൽക്കത്ത ) എന്നിവിടങ്ങളിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ നിലവിൽ വന്നു. തിരുവള്ളൂർ ജില്ലയിലെ ആവഡി മുനിസിപ്പൽ കോർപ്പറേഷൻ 2019 ൽ രൂപീകരിച്ചു ഇത് തമിഴ്‌നാട്ടിലെ 15-ാമത്തെ മുനിസിപ്പൽ കോർപ്പറേഷനാണ്. ആവഡി മുനിസിപ്പൽ കോർപ്പറേഷനിൽ 48 വാർഡുകളാണുള്ളത്. 65 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഈ നഗരത്തിൽ 6.1 ലക്ഷം ജനസംഖ്യയുണ്ട്. [4] നിരവധി പ്രധാന വ്യവസായങ്ങളുടെ കേന്ദ്രമാണ് ഈ നഗരം. ഒരു മേയർ, കമ്മീഷണർ, നഗരസഭാ കൗൺസിൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ എന്നിവയും വിവിധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഒരു വാർഡ് കമ്മിറ്റികളും ചേർന്നതാണ് ആവഡി മഹാനഗരസഭയുടെ ഭരണ സംവിധാനം. നിലവിൽ മേയർ ജി. ഉദയകുമാറും മുനിസിപ്പൽ കമ്മീഷണർ കെ.തർപ്പഗരാജ് ഐഎഎസും ആണ്. മുൻപുണ്ടായിരുന്ന ആവഡി മുനിസിപ്പാലിറ്റിയിലെ 48 വാർഡുകളും അതിനോട് ചേർന്നുള്ള ആവടി, തിരുമുല്ലൈവോയൽ, കോവിൽപത്തഗൈ, മിട്ടനമല്ലി, പട്ടാഭിരം, പരുത്തിപ്പാട്ട്, ഹൗസിംഗ് ബോർഡ് തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശ ഭരണ പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് ആവടി കോർപ്പറേഷൻ സ്ഥാപിച്ചത്. </link> ഭാവിയിൽ തിരുവേർക്കാട്, പൂനമല്ലി, തിരുനിൻറവൂർ, വാനഗരം, നെമിലിച്ചേരി വേപ്പംപാട്ട്, ആയത്തൂർ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചില പ്രദേശങ്ങൾ ആവടി കോർപറേഷനിൽ ലയിപ്പിക്കാൻ സാധ്യതയുണ്ട്. </link> ആകെയുള്ള 48 വാർഡുകളെ 4 സോണുകളിലായി തിരിച്ച് സോണൽ ഓഫീസുകളുടെ കീഴിലാണ് ആവഡി സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ ഭരണ സംവിധാനം പ്രവർത്തിക്കുന്നത്. സോൺ 1സോൺ 1ൽ 12 വാർഡുകൾ ഉൾപ്പെടുന്നു. 1 മുതൽ 5, 11, 12, 15 - 19 വരെയുള്ള വാർഡുകൾ ഈ സോണിൽ ഉൾപ്പെടുന്നു. സോൺ 2സോൺ 2ൽ 12 വാർഡുകൾ ഉൾപ്പെടുന്നു. 6 മുതൽ 10 വരെയുള്ള വാർഡുകൾ, 25 - 30, 32 എന്നിവ ഈ സോണിൽ ഉൾപ്പെടുന്നു. സോൺ 3സോൺ 3ൽ 12 വാർഡുകൾ ഉൾപ്പെടുന്നു. 31, 33 മുതൽ 35, 40 മുതൽ 44, 46 മുതൽ 48 വരെയുള്ള വാർഡുകൾ ഈ സോണിൽ ഉൾപ്പെടുന്നു. സോൺ 4സോൺ 4ൽ 12 വാർഡുകൾ ഉൾപ്പെടുന്നു. 13, 14, 20 മുതൽ 24, 36 മുതൽ 39, 45 വരെയുള്ള വാർഡുകൾ ഈ സോണിൽ ഉൾപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia