ആവിലായിലെ യോഹന്നാൻ
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ (Spanish: San Juan de Ávila ) (6 ജനുവരി 1500 – 10 മേയ് 1569). കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതനുമാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും വിശുദ്ധ അമ്മത്രേസ്യായുടെയും അടുത്ത സുഹൃത്തുമായിരുന്നു ഈ വിശുദ്ധൻ. ജീവിതരേഖസ്പെയിനിലെ ടൊളേഡോയിൽ 1500-ൽ ജനിച്ചു.1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. 1569-ൽ അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി[1]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia