ആവേശം (2024-ലെ ചലച്ചിത്രം)
ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെയും അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റിൻ്റെയും കീഴിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ഇതിൽ പ്രധാന വേഷത്തിൽ എത്തുന്ന ഫഹദ് ഫാസിലിനെ കൂടാതെ ഹിപ്സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്, സജിൻ ഗോപു എന്നിവർക്കൊപ്പം മിഥുട്ടിയും മൻസൂർ അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നു. സമീർ താഹിറും വിവേക് ഹർഷനും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ് . സംവിധാനം, പ്രകടനങ്ങൾ (പ്രത്യേകിച്ച് ഫഹദ് ഫാസിലും സജിൻ ഗോപുവും), ആക്ഷൻ സീക്വൻസുകൾ, ഛായാഗ്രഹണം, സംഗീതം, സാങ്കേതിക വശങ്ങൾ എന്നിവയിൽ ചിത്രം നിരൂപക പ്രശംസ നേടി. 2024 ഏപ്രിൽ 11 ന് ആവേശം പുറത്തിറങ്ങി. 30 കോടി ബജറ്റിൽ 155 കോടിയിലധികം നേടിയ ചിത്രം ബ്ലോക്ക്ബസ്റ്റർ ആയി മാറി.[3] നിലവിൽ ഇത് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാളം ചിത്രമാണ്, കൂടാതെ ഇത് 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാളം സിനിമ, 2024-ലെ അഞ്ചാമത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ സിനിമ എന്നിവയുമാണ്. സംഗ്രഹംഎഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി മൂന്ന് കൗമാരക്കാർ ബാംഗ്ലൂരിൽ എത്തിയെങ്കിലും റാഗിങ്ങിൻ്റെ ഭാഗമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് ഇരയായി. അവരെ സഹായിക്കാൻ ഒരു പ്രാദേശിക ഗുണ്ടാസംഘത്തെ അവർ കണ്ടെത്തുന്നു. അഭിനേതാക്കൾ
അവലംബങ്ങൾ
|
Portal di Ensiklopedia Dunia