Five of the different designs used. The high value 1+2 rupee is not shown.
1943 ൽ നാസി ജർമനിയിൽ സുഭാഷ് ചന്ദ്രബോസിന്റെആസാദ് ഹിന്ദ് (ഇന്ത്യൻ നാഷണൽ ആർമി) ന് വേണ്ടി നിർമ്മിച്ച ആറു വ്യത്യസ്ത രൂപകൽപ്പനകളിൽ ചെയ്ത സിൻഡ്രല്ല സ്റ്റാമ്പുകളുടെ ഒരു കൂട്ടമാണ് ആസാദ് ഹിന്ദ് സ്റ്റാമ്പുകൾ.[1]ഇന്ത്യൻ തപാൽ വകുപ്പ് ഈ ഉപയോഗിക്കാത്ത ആറു ആസാദ് ഹിന്ദ് സ്റ്റാമ്പുകളും "ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ ത്രോ ഇന്ത്യ പോസ്റ്റേജ് സ്റ്റാമ്പ്സ്" (India's Freedom Struggle through India Postage Stamps) അനുസ്മരണ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2]
പശ്ചാത്തലം
വെർണർ, മരിയ വോൺ ആക്സ്സ്റ്റർ-ഹൗഡ്ലാസ് എന്നിവരാണ് സുഭാഷ് ചന്ദ്രബോസിന്റെ ആശയത്തിൽ ഈ സ്റ്റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.[3]
സ്റ്റാമ്പുകൾ
ആസാദ് ഹിന്ദ് സ്റ്റാമ്പുകളിലെ രൂപകൽപ്പനകൾ
1+1 അണ സ്റ്റാമ്പിൽ ജർമൻ MG34 മെഷീൻ ഗൺ ഉപയോഗിച്ച് ഒരു ഇന്ത്യൻ സിഖ് സൈനികൻ വെടിവയ്ക്കുന്നതു ചിത്രീകരിച്ചിരിക്കുന്നു.
1/2 അണ, 1 അണ, 2+2 അണ സ്റ്റാമ്പുകളിൽ ഒരു കലപ്പയും പശ്ചാത്തലത്തിൽ പാടം ഉഴുതുന്ന കർഷകനെയും ചിത്രീകരിച്ചിരിക്കുന്നു.
2½ അണ, 2½+2½ അണ സ്റ്റാമ്പുകളിൽ ഇന്ത്യൻ സ്ത്രീ ചർക്കയിൽ നൂൽനൂൽക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.
3+3 അണയിൽ മുറിവേറ്റ പടയാളിയെ ആശ്വസിപ്പിക്കുന്ന ഒരു നഴ്സിനെ ചിത്രീകരിച്ചിരിക്കുന്നു.
8+12 അണ, 12 അണ+1 രൂപ തുടങ്ങിയവയിൽ ഛിന്നഭിന്നമായ ചങ്ങലകളെ ഇന്ത്യയുടെ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
1+2 രൂപ സ്റ്റാമ്പിൽ മൂന്ന് ഐ.എൻ.എ. സൈനികർ (ഒരാൾ സിഖ്, മറ്റു രണ്ടുപേർ ഹിന്ദുവും മുസ്ലീമും) ആസാദ് ഹിന്ദിന്റെ പതാകയോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു.
ബെർലിനിലെ ഗവൺമെന്റ് പ്രിന്റിങ് ബ്യൂറോയിലെ റൈച്സ്ഡ്രക്രിയിൽ എല്ലാ സ്റ്റാമ്പുകളും ഫോട്ടോഗ്രേവറിലൂടെ 100 ഷീറ്റുകളിൽ അച്ചടിച്ചു. ഓരോ മൂല്യവും വ്യത്യസ്തമായ നിറത്തിലാണ് അച്ചടിച്ചത്. 1 + 2 രൂപ സ്റ്റാമ്പ് ഒരു മൾട്ടി-വർണ്ണ ഡിസൈൻ ആയി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
↑Freeston, Andrew. The Azad Hind and Chalo Delhi Stamps of the Indian Legion and Indian National Army of Subhas Chandra Bose 1941–1945. Waikawa Beach, New Zealand: 1999, p.9.