ആൻ വെഡ്ജ്വർത്ത്
എലിസബത്ത് ആൻ വെഡ്ജ്വർത്ത് (ജീവിതകാലം: ജനുവരി 21, 1934 - നവംബർ 16, 2017) ഒരു അമേരിക്കൻ സ്വഭാവ നടിയായിരുന്നു. ത്രീസ് കമ്പനി എന്ന പരമ്പരയിലെ ലാന ഷീൽഡ്‌സ്, സ്വീറ്റ് ഡ്രീംസ് എന്ന സിനിമയിലെ ഹിൽഡ ഹെൻസ്‌ലി, ഈവനിംഗ് ഷേഡ് എന്ന പരമ്പരയിലെ മെർലീൻ എൽഡ്രിഡ്ജ് എന്നീ വേഷങ്ങളിലൂടെ അവർ അറിയപ്പെടുന്നു. ചാപ്റ്റർ ടു (1978) എന്ന നാടകവേഷത്തിന് ഒരു നാടകത്തിലെ മുഖ്യ നടിയുടെ മികച്ച പ്രകടനത്തിനുള്ള ടോണി പുരസ്കാരം അവർ നേടി. ആദ്യകാല ജീവിതംഎലിസബത്ത് ആൻ വെഡ്ജ്വർത്ത് ടെക്സസിലെ അബിലീൻ നഗരത്തിലാണ് ജനിച്ചത്. ടെക്സസിലെ യൂണിവേഴ്സിറ്റി പാർക്കിലെ ഹൈലാൻഡ് പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ വെഡ്ജ്വർത്തിൻറെ ബാല്യകാല സുഹൃത്തും ഹൈസ്കൂൾ സഹപാഠിയുമായിരുന്നു പിൽക്കാലത്തെ പ്രശസ്ത നടി ജെയ്ൻ മാൻസ്ഫീൽഡ്.[1] 1957-ൽ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം അവർ ആദ്യ പേര് ഉപേക്ഷിക്കുകയും ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറുകയും ചെയ്തു. നിരവധി തവണത്തെ ഓഡിഷനുശേഷം, ദി ആക്ടേഴ്സ് സ്റ്റുഡിയോയിൽ അവർ പ്രവേശനം നേടി.[2][3] അവലംബം
|
Portal di Ensiklopedia Dunia