ആൻജിയോടെൻസിൻ കണ്‌വെർട്ടിങ്ങ് എൻസൈം ഇൻഹിബിറ്ററുകൾ
ആൻജിയോടെൻസിൻ കൺവെർട്ടിങ്ങ് എൻസൈം ഇൻഹിബിറ്റർ (ഇംഗ്ലീഷ്angiotensin-converting-enzyme inhibitor (ACE inhibitor) രക്താതിമർദ്ദത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന ഒരു ആധുനിക ഔഷധമാണ്. കൃത്രിമമായി നിർമ്മിക്കുന്ന ഈ മരുന്നുകൾ ഹൃദയാഘാതത്തെ ചെറുക്കുകയും രക്തസമ്മർദ്ദം കൂടിയനില കുറക്കുകയും തൽഫലമായി മോർട്ടാലിറ്റി തോത് കുറക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ആയാസപ്പെടുത്തുകയാണ് ഈ വർഗ്ഗത്തിൽ പെടുന്ന മരുന്നുകൾ ചെയ്യുന്നത്, അതോടൊപ്പം രക്തത്തിന്റെ അളവു കുറക്കുകയും ചെയ്യുന്നു. ഇങ്ങനെ കുറഞ്ഞ രക്തത്തിന്റെ അളവും ബലം കുറഞ്ഞ രക്തക്കുഴലുകളുടെ കുറഞ്ഞ രോധശക്തിയും മൊത്തത്തിൽ രക്ത്സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ദീപനരസമായ ആൻജിയൊടെൻസിൻ പുനർവ്യാപന ദീപനരസത്തെ തടയുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്. ഏസ് അഥവാ ആൻജിയൊടെൻസിൻ പുനർവ്യാപന ദീപനരസം എന്നത് ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്ന റെനിൻ-ആൻജിയോടെൻസിൻ-ആൽഡോസ്റ്റീറോൺ കൂട്ടുകെട്ടിന്റെ ഭാഗമാണ്. പെരിണ്ടോപ്രിൽ, കാപ്റ്റോപ്രിൽ, എനലാപ്രിൽ, ലിസിനൊപ്രിൽ, രാമിപ്രിൽ എന്നിവയാണ് പ്രധാനപ്പെട്ട ഏസ് ഇൻഹിബിറ്ററുകൾ ഉപയോഗങ്ങൾ
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia