ആൻഡ്രിയ വില്ലാറിയൽ (ജീവിതകാലം,1881 - 1963) ഒരു മെക്സിക്കൻ വിപ്ലവകാരിയും പത്രപ്രവർത്തകയും സ്‌ത്രീസ്വാതന്ത്യ്രവാദിയുമായിരുന്നു.[1] മെക്സിക്കൻ ജോവാൻ ഓഫ് ആർക്ക് എന്നാണ് അവർ പലപ്പോഴും പത്രങ്ങളാൽ വിളിക്കപ്പെട്ടിരുന്നത്.[2]
ജീവിതരേഖ
1910-191 ലെ മെക്സിക്കൻ വിപ്ലവകാലത്ത് പ്രസിഡന്റ് പോർഫിറിയോ ഡയസിന്റെ (ജീവിതകാലം: 1876-1911) സ്വേച്ഛാധിപത്യത്തെ എതിർത്ത വിപ്ലവ പ്രസ്ഥാനമായ മെക്സിക്കൻ ലിബറൽ പാർട്ടിയ്ക്കുവേണ്ടി (പി.എൽ.എം.) അവർ ശബ്ദമുയർത്തി.[3]
യഥാർത്ഥത്തിൽ മെക്സിക്കോയിലെ ന്യൂവോ ലിയോണിലെ ലാംപാസോസ് ഡി നാരൻജോയിൽ നിന്നുള്ളവരായിരുന്ന അവർ, സഹോദരി തെരേസയോടൊപ്പം ടെക്സസിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുകയും അവിടെ സാൻ അന്റോണിയോയിൽ പ്രവാസത്തിലിരുന്നുകൊണ്ട് ഫെമിനിസ്റ്റ് പത്രമായ ലാ മുജർ മോഡേണ (മോഡേൺ വുമൺ, 1910) വിപ്ലവാത്മക പത്രം എൽ ഒബ്രെറോ (തൊഴിലാളി) എന്നീ രണ്ട് പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.[4][5]
പോർഫിറിയോ ഡയസിന്റെ പതനത്തിനുശേഷം മെക്സിക്കോയിലേക്ക് മടങ്ങിയ അവർ 1963 ൽ മോണ്ടെറിയിലെ ഒരു സൈനിക ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.[6]
അവലംബം
↑Acosta, Teresa Palomo; Winegarten, Ruthe (2003). Las Tejanas (1st ed.). Austin: University of Texas Press. pp. 78–80. ISBN9780292747104.
↑Acosta, Teresa Palomo; Winegarten, Ruthe (2003). Las Tejanas (1st ed.). Austin: University of Texas Press. pp. 78–80. ISBN9780292747104.
↑Pérez, Emma (1999). The decolonial imaginary : writing Chicanas into history ([Nachdr.]. ed.). Bloomington: Indiana University Press. p. 68. ISBN9780253335043.
↑Acosta, Teresa Palomo; Winegarten, Ruthe (2003). Las Tejanas (1st ed.). Austin: University of Texas Press. pp. 78–80. ISBN9780292747104.