ആൻഡ്രൂ സൈമണ്ട്സ്
വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്ററാണ് ആൻഡ്രൂ സൈമണ്ട്സ് (1975 ജൂൺ 9 - 2022 മേയ് 14). രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു. 2008ന്റെ പകുതി മുതൽ അച്ചടക്ക ലംഘനത്തിന്റെയും മദ്യപാനത്തിന്റെയും പേരിൽ സൈമണ്ട്സ് ടീമിന് പുറത്തായിരുന്നു[1]. 2009 ജൂണിൽ ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും അദ്ദേഹത്തെ നാട്ടിലേക്കു മടക്കി വിളിച്ചു, അത് സൈമണ്ട്സിന്റെ മൂന്നാമത്തെ സസ്പെൻഷനായിരുന്നു. പിന്നീടുള്ള ടീം തിരഞ്ഞെടുപ്പുകളിൽ സൈമണ്ട്സിനെ തികച്ചും ഒഴിവാക്കി. അദ്ദേഹവുമായുള്ള എല്ലാ കരാറുകളും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു[2], സൈമണ്ട്സിന്റെ നടപടികൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികാരികൾക്ക് സഹിക്കാവുന്നതിനും മേലേയായിരുന്നു. ആദ്യകാലങ്ങൾസൈമണ്ട്സിന്റെ പൂർവ്വികർ വെസ്റ്റ് ഇൻഡീസ് പശ്ചാത്തലമുള്ളവരായിരുന്നു.[3]. സൈമണ്ട്സിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തെ കെന്നും ബാർബറയും ദത്തെടുത്ത് ഓസ്ട്രേലിയയാലേക്ക് കൊണ്ടുവന്നു[4]. കുട്ടിക്കാലത്തിന്റെ തുടക്കം വടക്കൻ ക്യൂൻസ് ലാൻഡിലെ ചാർട്ടേഴ്സ് ടവറിലാണ് ചിലവഴിച്ച സൈമണ്ട്സ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് ആൾ സൗൾസ് സെന്റ് ഗബ്രിയേൽസ് സ്കൂളിൽ നിന്നാണ്.[5]. കുട്ടിക്കാലം മുതൽ തന്നെ കായികരംഗത്ത് പ്രാഗൽഭ്യം പ്രകടിപ്പിച്ചിരുന്ന സൈമണ്ട്സ് ടൗൺസിവില്ലയിലെ വാൻഡേർസ് ക്ലബ്ബിനു വേണ്ടിയായിരുന്നു അക്കാലത്ത് കളിച്ചിരുന്നത്. ക്രിക്കറ്റ് ജീവിതം അവലോകനംചുറുചുറുക്കും നല്ല ശരീരപ്രകൃതിയുമുള്ള സൈമണ്ട്സ് അക്രമണോത്സുക വലംകൈയ്യൻ ബാറ്റ്സ്മാനും ഓഫ് സ്പിന്നറും മീഡിയം പേസറുമായ തികഞ്ഞ ഒരു ഓൾ റൗണ്ടറാണ്. അസാമാന്യനായ ഒരു ഫീൽഡർ കൂടിയായ സൈമണ്ട്സിന്റെ ഏറുകൾക്ക് നല്ല കൃത്യതയാണുള്ളത്. റോയ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. അവലംബം
|
Portal di Ensiklopedia Dunia