മെയ് 2013 ൽ വെർഷൻ 0.1 മുതൽ ആൻഡ്രോയ്ഡ് സ്റ്റുഡിയോ ഏർലിആക്സസ് പ്രിവ്യൂ ഘട്ടത്തിലായിരുന്നു. പിന്നീട് വെർഷൻ 0.8 മുതൽ ബീറ്റ ഘട്ടത്തിൽ പ്രവേശിച്ചു. ബീറ്റ 2014 ജൂണിലാണ് പുറത്തിറക്കിയത്[5]. ആദ്യത്തെ സ്റ്റേബിൾ ബിൽഡ് 2014 ഡിസംബറിലാണ് പുറത്തിക്കിയത് ഇത് വെർഷൻ 1.0 ആയിരുന്നു.
[6]
ജെറ്റ്ബ്രാൻസ്ഇന്റലിജെ ഐഡിയ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ആൻഡ്രോയ്ഡ് സ്റ്റുഡിയോ ആൻഡ്രോയ്ഡ് ഡെവലപ്മെന്റിന് മാത്രമായി ഡിസൈൻ ചെയ്തതാണ്. ഇത് വിൻഡോസ്, മാക് ഒഎസ് എക്സ്, ലിനക്സ് എന്നിവയിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. നേറ്റീവ് ആൻഡ്രോയ്ഡ് ഡെവലപ്മെന്റിന് ഉപയോഗിക്കുന്ന ഗൂഗിളിന്റെ പ്രാഥമിക ഐഡിഇ ആയി ഇത് ഉപയോഗിക്കുന്നു. എക്ലിപ്സ് ആൻഡ്രോയ്ഡ് ഡെവലപ്മെന്റ്‍ ടൂൾസിനു പകരമായി ആൻഡ്രോയ്ഡ് സ്റ്റുഡിയോ ഉപയോഗിച്ചുവരുന്നു.
ഫീച്ചറുകൾ
ആൻഡ്രോയ്ഡ് സ്റ്റുഡിയോയുടെ ഓരോ പുതിയ ബിൽഡിലും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിവരുന്നു. താഴെപ്പറയുന്ന ഫീച്ചറുകൾ ഇപ്പോഴത്തെ സ്റ്റേബിൾ വെർഷനിൽ ലഭ്യമാണ്[7][8].