ആൻറിഗ്വ ഗ്വാട്ടിമാല
![]() ![]() ![]() ആൻറിഗ്വ ഗ്വാട്ടിമാല (സ്പാനിഷ് ഉച്ചാരണം: [anˈtiɣwa ɣwateˈmala]) (സാധാരണയായി വെറും ആൻറിഗ്വ എന്നോ ലാ ആൻറിഗ്വ എന്നും അറിയപ്പെടുന്നു) ഗ്വാട്ടിമാലയിലെ മദ്ധ്യമലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. വളരെ നന്നായ രീതിയിൽ സംരക്ഷിച്ചിരിക്കുന്ന സ്പാനിഷ് ബറോഖ് സ്വാധീനമുള്ള വാസ്തുവിദ്യയും കൊളോണിയൽ കാലത്തെ ദേവാലയങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ട് പ്രസിദ്ധമാണിവിടം. ഗ്വാട്ടിമാല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത് യുനെസ്കോ ലോക പൈതൃകസ്ഥലമായി പ്രഖ്യാപിച്ചിരുന്നു. ആന്റിഗ്വ ഗ്വാട്ടിമാല, ഇതേ പേരുള്ള ചുറ്റുമുള്ള മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ സീറ്റായും പ്രവർത്തിക്കുന്നു. സകറ്റെപെക്വെസ് ഡിപ്പാർട്ട്‍മെൻറിൻറെ വകുപ്പു തലസ്ഥാനമായും ഇത് പ്രവർത്തിക്കുന്നു. ജനസംഖ്യ1770 കളിൽ നഗരത്തിൽ 60,000 പേരുടേതായെ ഏറ്റവും ഉയർന്ന ജനസംഖ്യയുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും ഈ ജനസംഖ്യയിൽ വലിയൊരു വിഭാഗം ഇവിടെനിന്നു പിൻവലിഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ജനസംഖ്യയിൽ കാര്യമായ വളർച്ച ഉണ്ടായിരുന്നു. 2007 ലെ സെൻസസ് അനുസരിച്ച് നഗരത്തിൽ 34,685 പേർ വസിച്ചിരുന്നു. ചരിത്രംആന്റിഗ്വ ഗ്വാട്ടിമാല എന്നാൽ "പുരാതന ഗ്വാട്ടിമാല". ഇത് ഗ്വാട്ടിമാലയുടെ മൂന്നാമത്തെ തലസ്ഥാനമായിരുന്നു. ഗ്വാട്ടിമാലയിലെ ആദ്യ തലസ്ഥാനം സ്ഥാപിക്കപ്പെട്ടത് 1524 ജൂലൈ 25, തിങ്കളാഴ്ച്, സെൻറ് ജയിംസ് ദിനത്തിൽ, ഇപ്പോൾ ഇക്സിംചെ എന്നറിയപ്പെടുന്ന പഴയ കാക്ക്ച്ചിക്കെൽ -മായ നഗരത്തിന്റെ സ്ഥാനത്തായിരുന്നു. നഗരത്തിന് "Ciudad de Santiago de los Caballeros de Goathemalan" എന്ന പേരു നൽകപ്പെട്ടിരുന്നു. സ്വാഭാവികമായും, സെന്റ് ജെയിംസ് നഗരത്തിന്റെ രക്ഷകനായി കരുതപ്പെട്ടു. കാക്ക്ച്ചിക്കെൽ നഗരത്തിൽ നടന്ന പല പ്രക്ഷോഭങ്ങൾക്കും ശേഷം, 1527 നവംബർ 22-ന് കൂടുതൽ അനുയോജ്യമായ സ്ഥലമായ അൽമോലോംഗയിലെ (ജലത്തിൻറെ സ്ഥലം) താഴ്വരയിലേയ്ക്കു തലസ്ഥാനം മാറ്റി സ്ഥാപിക്കുകയും എന്നാൽ യഥാർത്ഥപേരു നിലനിറുത്തുകയും ചെയ്തു. ഇന്നത്തെ സാൻ മിഗ്വൽ എസ്കോബാർ എന്ന സ്ഥലത്താണ് ഈ പുതിയ നഗരം സ്ഥിതിചെയ്തിരുന്നത്.[2] സിയുഡാഡ് വിയെജ് മുനിസിപ്പാലിറ്റിയുടെ ഒരു അയൽപ്രദേശമായിരുന്നു ഇത്.[3] വോൾക്കാൻ ഡി അഗ്വ അഗ്നിപർവ്വതത്തിൽ നിന്നു പുറപ്പെട്ട "ലഹാർ" എന്നറിയപ്പെടുന്ന ചെളിപ്രവാഹത്താൽ 1541 സെപ്റ്റംബർ 11 ന് ഈ നഗരം നശിച്ചിരുന്നു.[4] തൽഫലമായി, കൊളോണിയൽ അധികാരികൾ ഒരിക്കൽ കൂടി തലസ്ഥാനത്തെ മാറ്റാൻ തീരുമാനിക്കുകയും ഇത്തവണ അഞ്ചു മൈൽ അകലെയുള്ള പഞ്ചോയ് താഴ്വരയിലേക്ക് മാറ്റുകയും ചെയ്തു. 1543 മാർച്ച് 10-ന് സ്പാനീഷ് അധികാരികൾ ഇന്നത്തെ ആന്റിഗ്വ സ്ഥാപിക്കുകയും വീണ്ടും "സാന്റിയാഗോ ഡി ലോസ് കാബല്ലെറോസ്" എന്നറിയപ്പെടുകയും ചെയ്തു. 200 വർഷങ്ങലധികം ഈ പട്ടണം, ഇന്നത്തെ മധ്യ അമേരിക്ക മുഴുവനായും മെക്സിക്കോയുടെ ഏറ്റവും തെക്കുള്ള സംസ്ഥാനമായ ചിയാപാസും ഉൾപ്പെടുന്ന ഒരു വലിയ പ്രദേശം ഉൾപ്പെട്ടിരുന്ന, ഗ്വാട്ടിമാലയിലെ സ്പാനീഷ് കോളനിയുടെ മിലിട്ടറി ഗവർണ്ണറുടെ ആസ്ഥാനമായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia