ആർ. സുന്ദർരാജ്മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാർത്താണ്ഡവർമ്മയുടെ നിർമാതാവാണ് ആർ. സുന്ദർരാജ്. ഇദ്ദേഹം തിരുവിതാംകൂർ രാജ്യത്തെ നാഗർകോവിൽ സ്വദേശിയാണ് .[1] ജീവിതരേഖനാഗർകോവിലിലെ സമ്പന്ന നാടാർ ക്രിസ്ത്യൻ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. തിരുവനന്തപുരത്താണ് വിദ്യാഭ്യാസം നേടിയത്. ആദ്യ മലയാളം ചലച്ചിത്രമായ വിഗതകുമാരൻ സംവിധാനം ചെയ്ത ജെ.സി. ഡാനിയേലിന്റെ അകന്ന ബന്ധുവായിരുന്നു ഇദ്ദേഹം. ഡാനിയലിന്റെ “ദി ട്രാവൻകൂർ നാഷണൽ പിക്‌ച്ചേഴ്‌സ്’ എന്ന ഫിലിം സ്റ്റുഡിയോ സ്ഥാപിക്കുന്നതിലും വിഗതകുമാരൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും സുന്ദർരാജും പങ്കാളിയായിരുന്നു. ഈ അനുഭവത്തിൽ നിന്നുമാണ് മാർത്താണ്ഡവർമ്മ എന്ന നോവൽ ചലച്ചിത്രമാക്കാനുള്ള പ്രേരണ ഇദ്ദേഹത്തിനു ലഭിച്ചത്.[2] ചിത്രത്തിൽ സുഭദ്ര ആയി അഭിനയിച്ചത് ദേവകീഭായി എന്ന നടിയായിരുന്നു. തമിഴ് ബ്രാഹ്മണസ്ത്രീയായ ഇവരെയാണ് സുന്ദർരാജ് വിവാഹം ചെയ്തത്. ഈ വിവാഹം വലിയ വിവാദമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഇവരെ ഉപേക്ഷിക്കുകയും ചെയ്തു[2]. മാർത്താണ്ഡവർമസി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെട്ടത്. തിരുവനന്തപുരത്തെ കാപ്പിറ്റോൾ തിയേറ്ററിലായിരുന്നു ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം. നിർമാതാവും നോവലിന്റെ പ്രസാധകരായ കമല ബുക്ക് ഡിപ്പോയും തമ്മിലുണ്ടായ അവകാശതർക്കം കോടതിയിലെത്തുകയും ഒറ്റ പ്രദർശനത്തോടെ ചിത്രം നിരോധിച്ചുകൊണ്ട് കോടതിവിധി വരുകയും ചെയ്തു. അമ്പതുകൊല്ലത്തോളം ഈ ചിത്രം പെട്ടിയിലായി.[1] നാടകത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് ചിത്രീകരണം സാധിച്ചത്. ചിത്രത്തിന്റെ പ്രിന്റ് പൂനെയിലെ 'നാഷണൽ ഫിലിം ആർക്കൈവ്സിൽ' സൂക്ഷിച്ചിട്ടുണ്ട്.[1] അവലംബം
|
Portal di Ensiklopedia Dunia