ആർ.എസ്.എ. അൽഗൊരിതം
ഒരു പബ്ലിക് കീ ക്രിപ്റ്റോഗ്രഫി അൽഗൊരിതമാണ് ആർ.എസ്.എ. അൽഗൊരിതം. ഇതുണ്ടാക്കിയത് റോൺ റിവസ്റ്റ് (Ron Rivest), അഡി ഷമീർ (Adi Shamir), ലെനാർഡ് അഡ്ല്മാൻ (Leonard Adleman) എന്നിവരാണ്. ഇവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഈ അൽഗൊരിതത്തിന് അർ.ഏസ്.ഏ (RSA) എന്ന പേര് വന്നത്. വലിയ സംഖ്യകളുടെ ഘടകങ്ങൾ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല എന്നതാണ് ഈ അൽഗൊരിതത്തിന്റെ കേന്ദ്രതത്ത്വം. ഏത് പബ്ലിക് കീ എൻക്രിപ്ഷൻ രീതിയിലേതും പോലെ ഇവിടെയും ഒരു പബ്ലിക് കീയും ഒരു പ്രൈവറ്റ് കീയുമുണ്ടാകും. പബ്ലിക് കീ രണ്ട് അഭാജ്യസംഖ്യകളുടെ ഗുണനഫലവും (n) ഒരു എൻക്രിപ്ഷൻ ഘാതവും (e) ചേർന്ന ക്രമജോഡിയായിരിക്കും (n,e). n ഉം ഡീക്രിപ്ഷൻ ഘാതമായ d യും ചേർന്ന ക്രമജോഡിയായ (n,d) ആണ് പ്രൈവറ്റ് കീ. ഉദാഹരണംRSA അൽഗോരിതം മൂന്ന് പ്രക്രിയകൾ അടങ്ങുന്നു കീ ഉത്പാദനം,എൻക്രിപ്ഷൻ,ഡീക്രിപ്ഷൻ. കീ ഉല്പാദനം
എൻക്രിപ്ഷൻഇനി ഇത് വച്ച് എങ്ങനെ എൻക്രിപ്ഷൻ ചെയ്യുന്നു എന്ന് നോക്കാം. ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് "A" എന്ന അക്ഷരം എൻക്രിപ്റ്റ് ചെയ്ത് അയക്കണമെന്ന് വച്ചോ. ഇതിന്റെ ASCII വാല്യു (ഡെസിമൽ) 65 ആണ്.
65 നെ എൻക്രിപ്റ്റ് ചെയ്തതിന്റെ ഫലമായ 168 ആണ് മറ്റേ കമ്പ്യൂട്ടറിലോട്ട് അയക്കുക. ഡീക്രിപ്ഷൻസ്ന്ദേശം ലഭിക്കുന്ന കമ്പ്യൂട്ടർ 168 നെ ഇപ്രകാരം ഡീക്രിപ്റ്റ് ചെയ്യുന്നു.
സുരക്ഷഈ സന്ദേശത്തെ മറ്റേതെങ്കിലും തല്പരകക്ഷിക്ക് (ഉദാ : ഗവണ്മെന്റ് ഇന്റലിജൻസ് ഏജൻസികൾ) പൊളിച്ച് (break) മെസ്സേജ് എന്തെന്ന് മനസ്സിലാക്കണമെങ്കിൽ പബ്ലിൿ കീയായ 899 യിൽ നിന്ന് അതിന്റെ ഫാക്റ്ററുകളായ ആ രണ്ട് അഭാജ്യസംഖ്യകൾ കിട്ടണം. ഇതിന് ഒരു മാർഗ്ഗമാണ് ബ്രൂട്ട് ഫോഴ്സ് ആക്രമണം.[2] എന്നാൽ ബ്രൂട്ട് ഫോഴ്സ് ആക്രമണങ്ങൾ വലിയ സംഖ്യകൾക്ക് വളരെ സമയമെടുക്കുന്നവയാണ്. കൂടുതൽ കാര്യക്ഷമമായ ഗൂഢശാസ്ത്രആക്രമണങ്ങളും ഉണ്ടെങ്കിലും ഇന്നത്തെ നിലയിൽ 1000 ബിറ്റുകൾക്ക് മുകളിലുള്ള, നല്ല രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആർ.എസ്.എ. കീകൾ ക്രാക്ക് ചെയ്യുന്നത് അസാധ്യമെന്നുതന്നെ പറയാം. അവലംബം |
Portal di Ensiklopedia Dunia