ആർ.എൻ. ജോ ഡിക്രൂസ്
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച തമിഴ് നോവലിസ്റ്റാണ് ആർ.എൻ. ജോ ഡിക്രൂസ്. രണ്ടു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിയൻ എന്ന സിനിമക്ക് സംഭാഷണമെഴുതുകയും മത്സ്യത്തൊഴിലാളികളെക്കുറിച്ച് രണ്ട് ഡോക്യുമെന്ററികൾ നിർമ്മിക്കുകയും ചെയ്തു. ജീവിതരേഖതമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ ജോ ഇപ്പോൾ ചെന്നൈയിലാണ് താമസം. ഒരു ഷിപ്പിംഗ് കമ്പനിയിൽ വൈസ് പ്രസിഡന്റാണ്. ചെന്നൈ ലൊയോള കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദവും എം ഫില്ലും നേടി. കടലും മതേസ്യത്തൊഴിലാളി ജീവിതവുമാണ് ജോ കൃതികളുടെ കേന്ദ്ര പ്രമേയങ്ങൾ. [1] സംസ്കൃത ഭാഷ പ്രചരിപ്പിക്കുന്ന സംസ്കൃത ഭാരതി എന്ന സംഘടയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റാണ്.[2] കൃതികൾ
ഭീഷണിയും പ്രസാധകരുടെ നിരാകരണവുംഫെയ്സ്ബുക്കിൽ മോദി അനുകൂല പോസ്റ്റിട്ടതിനെത്തുടർന്ന് 'ആഴി ചൂഴ് ഉലക്' (Ocean Ringed World) എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പുറത്തിറക്കുന്നതിൽ നിന്ന് പിൻമാറാൻ പ്രസാധകരായ നവയാന തീരുമാനിച്ചു.[3] [4]2009ൽ പുറത്തിറങ്ങിയ ജോയുടെ കോർക്കൈ എന്ന നോവലിൽ ക്രിസ്തു മതത്തെയും, പാതിരിമാരെയും, കന്യാസ്ത്രീകളേയും ഒക്കെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ട് എന്നാരോപിച്ച് 2015ൽ അദ്ദേഹത്തിനെതിരെ സിവിലായും ക്രിമിനലായും കേസുകൾ റെജിസ്റ്റർ ചെയ്യപ്പെട്ടു. 2016 ൽ “അസ്തിനപുരം” എന്ന തന്റെ മൂന്നാമത്തെ നോവലിന്റെ പ്രകാശന വേദിയിൽ വെച്ച്, നോവലെഴുത്ത് എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.[5] പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia