ആർ.പി. ഗോയങ്ക
പ്രമുഖ വ്യവസായിയും ആർ.പി.ജി എൻറർപ്രൈസസ് ഗ്രൂപ്പിന്റെ ഉടമയുമായിരുന്നു രാമപ്രസാദ് ഗോയങ്ക( ജനനം: മരണം: 2013 ഏപ്രിൽ 14)[1][2] ജീവിത രേഖകൊൽക്കത്തയിലായിരുന്നു താമസം. കൊൽക്കത്ത പ്രസിഡൻസി കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. പിന്നീട് അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ നിന്ന് മാനേജ്മെൻറിലും ബിരുദമെടുത്തു. 100 കോടി രൂപ വിറ്റുവരവുള്ള ആർ.പി.ജി എൻറർപ്രൈസസ് 1979-ലാണ് സ്ഥാപിച്ചത്. ഫിലിപ്സ് കാർബൺ ബ്ളാക്, ഏഷ്യൻ കേബ്ൾസ്, അഗർപാര നെയ്ത്ത് ഫാക്ടറി, മർഫി ഇന്ത്യ, സംഗീത നിർമ്മാണ കമ്പനിയായ സരിഗമ എന്നിവ ആർ.പി.ജി എൻറർപ്രൈസസിന്റെ ഭാഗമാണ്. സുശീല ഗോയങ്കയാണ് ഭാര്യ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെയും കോൺഫെഡറേഷൻ ഓഫ് ഏഷ്യ -പസഫിക് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും പ്രസിഡൻറായി ഗോയങ്ക സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-ൽ രാജ്യസഭാംഗവുമായിരുന്നു. മരിക്കുമ്പോൾ 83 വയസായിരുന്നു അവലംബ
|
Portal di Ensiklopedia Dunia