ആർ സി എ കണക്റ്റർ
ആർ.സി.എ കണക്ടർ ദൃശ്യ-ശ്രാവ്യ സിഗ്നലുകളെ കൈമാറ്റം ചെയ്യാനുള്ള ഒരു വൈദ്യുത കണക്ടർ ആണ്. ഇതിനെ ഫോണോ കണക്ടർ എന്നും ചില ഭാഷകളിൽ സിംച് കണക്ടർ എന്നും വിളിയ്ക്കുന്നുന്നുണ്ട്. റേഡിയോ കോർപറേഷൻ ഓഫ് അമേരിക്ക എന്ന വാക്കിന്റെ ചുരുക്കരൂപമാണ് ആർ.സി.എ എന്നത്. 1940 ൽ തന്നെ ഇത് ഉപയോഗത്തിൽ വന്നിട്ടുണ്ട്. ആദ്യകാലങ്ങളിൽ റേഡിയോ-ഫോണോഗ്രാഫിന്റെ സെർവീസിങ്ങിനു വേണ്ടി മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. ശ്രാവ്യലോകത്തു അതുവരെ നിലവിൽ ഉണ്ടായിരുന്ന കാലിഞ്ച് ഫോൺ കണ്ടക്ടറുകൾക്ക് പകരം ഇത് ഉപയോഗിയ്ക്കാൻ തുടങ്ങി. 1950 കളിൽ ഹൈ ഫിഡെലിറ്റി ശ്രാവ്യ ഉപകരണങ്ങൾ പ്രചാരത്തിൽ വന്നു തുടങ്ങിയതോടെ ഇവ കൂടുതൽ ജനകീയമായി. ആർ.സി.എ കണെക്ഷൻറെ പ്ലഗ്ഗിനെ ആർ.സി.എ പ്ളഗ് എന്നോ ഫോണോ പ്ളഗ് എന്നോ വിളിയ്ക്കുന്നു. ഉപയോഗങ്ങൾ![]() ![]() സാധാരണ ഉപയോഗത്തിൽ കേബിളിന് മൂന്നു പ്ലഗ്ഗുകൾ ഉണ്ടാകും. മൂന്നിനും ഓരോ മെയിൽ കണക്ടറും അതിനു ചുറ്റും ഓരോ റിങ്ങും ഉണ്ടാകും. ഉപകരണങ്ങളിൽ ആണ് ഫീമെയിൽ ജാക്ക് അഥവാ സോക്കറ്റ്. ഇതിനു നടുവിൽ ഒരു ദ്വാരവും ചുറ്റും ഒരു റിങ്ങും ഉണ്ടാകും. പ്ലഗ്ഗുകളിലെ റിങ്ങുകൾ ചേർന്ന് ഇരിയ്ക്കാൻ വേണ്ടി ഈ റിങ്ങുകൾ പ്ലഗ്ഗുകളിലെ റിങ്ങുകളെക്കാൾ അധികം വ്യാസത്തിൽ ആകും ഉണ്ടാക്കുക. ആദ്യകാലങ്ങളിൽ ശ്രാവ്യ സിഗ്നലുകൾക്കു വേണ്ടി മാത്രമാണ് ആർ.സി.എ കണക്ടർ ഉപയോഗിച്ചിരുന്നത്. മറ്റു പല കണക്ടറുകളെയും പോലെ തന്നെ പിന്നീട് ഇത് മറ്റു ഉപയോഗങ്ങൾക്കു വേണ്ടി വ്യാപിപ്പിച്ചു. ഡി.സി.പവർ കണക്ടർ ആയും ആർ.എഫ്.കണക്ടർ ആയും ലൗഡ്‌സ്‌പീക്കർ കണക്ടർ ആയും മറ്റും ഇത് ഉപയോഗിയ്ക്കപ്പെട്ടിട്ടുണ്ട്. സംയുക്ത ദൃശ്യസിഗ്നലുകൾക്കു വേണ്ടി ഇത് ഉപയോഗിയ്ക്കുന്നുണ്ടെങ്കിലും ഇതിന്റെ ഇമ്പേഡൻസ് മാച്ചിങ് അത്ര നന്നല്ല.[1] കേബിളിലെ ജാക്ക് ഉപകരണത്തിലെ സോക്കറ്റിലേയ്ക്ക് കയറ്റി വെച്ചാണ് കണക്ഷൻ ഉണ്ടാക്കുന്നത്. സിഗ്നൽ കൈമാറ്റം ചെയ്യുന്ന ജാക്കിനുള്ളിലെ പിൻ സോക്കറ്റുമായി ആദ്യം കോണ്ടാക്ടിൽ വരുന്നു. അതിനു ശേഷമാണ് ഗ്രൗണ്ട് ചെയ്തിട്ടുള്ള റിങ്ങുകൾ തമ്മിൽ സ്പർശിയ്ക്കുന്നത്. തമ്മിൽ ബന്ധിപ്പിയ്ക്കുമ്പോൾ ഉപകരണം പ്രവർത്തിയ്ക്കുന്നുണ്ടെങ്കിൽ ഒരു മൂളക്കം കേൾക്കാം. പ്ളഗ് സോക്കറ്റിൽ നിന്നും കുറച്ചു പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണെങ്കിൽ ഒരു കരകരാ ശബ്ദവും കേൾക്കാം. ഇത് ഗ്രൗണ്ടിങ് ഇല്ലാതെ തന്നെ സിഗ്നൽ കൈമാറ്റം നടക്കുന്നതുകൊണ്ടാണ്. ഈ പ്ലഗുകൾ കളർ കോഡെഡ് ആയിരിയ്ക്കും. സംയുക്ത വീഡിയോ സിഗ്നൽ മഞ്ഞ നിറത്തിലുള്ള പ്ലഗ്ഗിലൂടെയും സ്റ്റീരിയോ ഓഡിയോയുടെ വലത്തേ ചാനൽ ചുവന്ന നിറത്തിലുള്ള പ്ലഗ്ഗിലൂടെയും ഇടത്തെ ചാനൽ വെള്ളയോ കറുപ്പോ നിറത്തിലുള്ള പ്ലഗ്ഗിലൂടെയും ആകും കൈമാറ്റം ചെയ്യപ്പെടുക. ഒരുവിധം എല്ലാ ഓഡിയോ വീഡിയോ ഉപകാരങ്ങളുടെയും പുറകിൽ ഈ ജാക്ക് കാണാൻ സാധിയ്ക്കും. ടി.വി. സെറ്റുകൾക്ക് പുറകിൽ ഒന്നിലേറെ ജാക്കുകൾ ഉണ്ടാകും. പുറത്തുനിന്നുള്ള ഒരു വീഡിയോ/ഓഡിയോ ഉപകരണം ബന്ധിപ്പിയ്ക്കാനാണിത്.[2] മെയിൽ പ്ലഗ്ഗിലെ പിന്നിന് 3.175 മില്ലിമീറ്റർ വ്യാസവും അതിനു ചുറ്റുമുള്ള റിങ്ങിന് 8.25 മില്ലിമീറ്റർ വ്യാസവും ഉണ്ടായിരിയ്ക്കും. കളർ കോഡിങ്തെറ്റാതെ കണക്ട് ചെയ്യാനുള്ള സൗകര്യത്തിനായി ആർ.സി.എ കണ്ടക്ടറിന്റെ പ്ലഗ്ഗുകളും സോക്കറ്റുകളും കളർ കോഡെഡ് (നിറങ്ങളാൽ അടയാളപ്പെടുത്തിയത്) ആയിരിയ്ക്കും. ഓരോ തരം സിഗ്നലുകൾക്കുമുള്ള അംഗീകൃതമായ നിറങ്ങൾ താഴെ കൊടുത്തിരിയ്ക്കുന്നു.[3] സ്റ്റീരിയോ ശ്രാവ്യ ഉപയോഗത്തിനായി എപ്പോഴും കറുപ്പ്/ചുവപ്പ് അല്ലെങ്കിൽ ചാരനിറം/ചുവപ്പ് അതുമല്ലെങ്കിൽ വെളുപ്പ്/ചുവപ്പ് എന്നീ വർണ്ണമിശ്രണങ്ങൾ ഉപയോഗിയ്ക്കുന്നു. ഈ മൂന്നു സന്ദർഭങ്ങളിലും ചുവപ്പ് വലത്തേ ചാനെലിനെ സൂചിപ്പിയ്ക്കുന്നു. ഒരുവിധം പുതിയ ഉപകരണങ്ങളൊക്കെ റെക്കോർഡിങ്ങിനായാലും തിരിച്ചു പ്ലേ ചെയ്യാനായാലും ഉപയോഗിയ്ക്കുന്ന ആർ.സി.എ സോക്കറ്റുകൾ വെളുപ്പ്/ചുവപ്പ് മിശ്രണം ആണ്.
ഇവ കൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia