ആർതർ ഫ്രാൻസിസ് ഹാമിൽട്ടൺ
ഇന്ത്യൻ മെഡിക്കൽ സർവീസ് (ഐ.എം.എസ്.) ഉദ്യോഗസ്ഥനായിരുന്ന ഒരു ബ്രിട്ടീഷ് ഡോക്ടറായിരുന്നു ആർതർ ഫ്രാൻസിസ് ഹാമിൽട്ടൺ CIE, MC, FRCS, FRCOG. (13 മേയ് 1880 - 10 മേയ് 1965) ഒന്നാം ലോകമഹായുദ്ധസമയത്ത് മിലിട്ടറി ക്രോസ് നേടിയ അദ്ദേഹം പിന്നീട് ഇന്ത്യയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായിരുന്നു. ആദ്യകാലജീവിതംഇന്ത്യൻ സിവിൽ സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് ഷാർപ്പ് ഹാമിൽട്ടണിന്റെ മകനായി 1880 മെയ് 13-ന് ഇന്ത്യയിൽ ജനിച്ചു.[1][2] അദ്ദേഹം സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം നേടി. കോൻജോയിന്റ് ഡിപ്ലോമ പാസായി. 1903-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബി ബിരുദം നേടി. 1904-ൽ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെല്ലോ ആയി.[2][3] മരണംഭാര്യയുടെ മരണശേഷം അദ്ദേഹം കുടുംബത്തോടൊപ്പം വാൾട്ടൺ-ഓൺ-തേംസിൽ താമസമാക്കി. അവിടെ അദ്ദേഹം 1965 മെയ് 10-ന് അന്തരിച്ചു. അദ്ദേഹത്തിനും ഭാര്യയ്ക്കും കുട്ടികളില്ലായിരുന്നു.[2][3] Footnotesഅവലംബം
|
Portal di Ensiklopedia Dunia