ആൽപൈൻ ദേശീയോദ്യാനം
ആൽപൈൻ ദേശീയോദ്യാനം ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ സെൻട്രൽഹൈലാന്റ്സ്, ആൽപൈൻ എന്നീ മേഖലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. 646,000 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും വടക്കു-കിഴക്കായാണുള്ളത്. വിക്റ്റോറിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണിത്. വിക്റ്റോറിയയിലെ ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിന്റെ ഉയർന്ന ഭാഗങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. വിക്റ്റോറിയയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ മൗണ്ട് ബോഗോങ്ങും (ഉയരം 1986 മീറ്റർ) [2] അതുമായി ബന്ധപ്പെട്ട സബ്-ആൽപൈൻ വനപ്രദേശങ്ങളും ബോഗോങ് ഉയർന്ന പീഠഭൂമികളിലെ പുൽമേടുകളും ഇതിൽ ഉൾപ്പെടുന്നു. ഓസ്ട്രേലിയൻ ആൽപ്സ് നാഷനൽ പാർക്ക്സ് ആന്റ് റിസർവ്സിൽ ഉൾപ്പെടുന്ന 11 പ്രദേശങ്ങളിൽ ഒന്നായി 2008 നവംബർ 7 ന് ആൽപൈൻ ദേശീയോദ്യാനത്തെ ഓസ്ട്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി. [1] അവലംബം
Alpine National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia