ആൽഫ്രെഡ് ഡ്രെയ്ക് |
---|
 |
ജനനം | ആൽഫ്രഡ് കപ്പൂറോ (1914-10-07)ഒക്ടോബർ 7, 1914
|
---|
മരണം | ജൂലൈ 25, 1992(1992-07-25) (77 വയസ്സ്)
|
---|
ജീവിതപങ്കാളി(കൾ) | Alma Tollefsen (divorced) Esther Harvey Brown (1944 – his death; 2 children)
|
---|
അമേരിക്കൻ നടനും ഗായകനുമായിരുന്നു ആൽഫ്രെഡ് ഡ്രെയ്ക് (ഒക്ടോബർ 7, 1914 - ജൂലൈ 25, 1992). 1936-ൽ രംഗത്തുവന്ന ആൽ ഫ്രെഡ് അതേവർഷം അരങ്ങേറിയ വൈറ്റ് ഹോഴ്സ് ഇൻ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. തുടർന്ന് 1937-ൽ ബേബസ് ഇൻ ആമ്സ് എന്ന നാടകത്തിലും അഭിനയിച്ചു. 1943 വരെ അനേകം നാടകങ്ങളിൽ അഭിനയിച്ചുവെങ്കിലും ഓക്ലഹോമ എന്ന നാടകത്തിലെ അഭിനയമാണ് ആൽഫ്രെഡിനെ പ്രശസ്തനാക്കിയത്. നല്ലൊരു ഗായകനുമായിരുന്നതിനാൽ പല സംഗീത നാടകങ്ങളിലും മുഖ്യതാരമായി. കിസ്മികാതെ (1948), കിസ്മെത് (1953) എന്നിവയാണ് പരക്കെ അറിയപ്പെട്ട മറ്റു രണ്ട് നാടകങ്ങൾ. 1964-ൽ പ്രസിദ്ധ സിനിമാതാരമായ റിച്ചാർഡ് ബർട്ടൻ ബ്രോഡ്വേയിൽ അവതരിപ്പിച്ച ഹാംലറ്റ് നാടകത്തിൽ ക്ളോഡിയസ്സായും പിറന്റലോ, വൈൽഡർ എന്നിവരുടെ നാടകങ്ങളിലെ മുഖ്യറോളുകളിലും അഭിനയിച്ചു. നാടകവേദിയിലെ സംഭാവനകളെ അടിസ്ഥാനമാക്കി 1990-ലെ സ്പെഷ്യൽ ടോണി അവാർഡ് ആൽഫ്രെഡിനു നൽകുകയുണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ