ആൾ ഇന്ത്യ ഇമാംസ് കൗൺസിൽഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ.[1],[2] ![]() ഇന്ത്യയിൽ മുസ്ലിം സമുദായത്തിനിടയിലെ ഇമാമുകൾക്കും പണ്ഡിതന്മാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്[അവലംബം ആവശ്യമാണ്] ഇമാംസ് കൗൺസിൽ അഥവാ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ. മറ്റു മുസ്ലിം സാമുദായിക സംഘടനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമുദായിക - സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു സംഘടന കൂടിയാണിത്. ലക്നോ നദവതുൽ ഉലമ പ്രഫസർ മൗലാനാ മുഹമ്മദ് അഹമ്മദ് ബേഗ് നദ്വിയാണ്ഇമാംസ് കൗൺസിൽ ദേശീയ പ്രസിഡന്റ്. ചരിത്രംകേരളത്തിലാണ് ഈ ഇമാംസ് കൗൺസിൽ സംഘടന രൂപം കൊള്ളുന്നത്. 2009ൽ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എന്ന പേരിൽ ദേശീയ തലത്തിലേക്ക് സംഘടന പ്രവർത്തനം വ്യാപിപ്പിച്ചു[3]. നിലവിൽ ഇന്ത്യയിലെ 23സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾമുസ്ലിം സമുദായതിന്റെ ഉന്നമനത്തിനായി പ്രവർത്തനങ്ങളിൽ പണ്ഡിതരെയും ഇമാമുകളെയും കാര്യക്ഷമമായി ഭാഗവാക്കാക്കുക, സമൂഹത്തിലെയും മുസ്ലിം സമുദായതിനിടയിലെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ബോധവൽക്കരണം തുടങ്ങി പല പ്രവർത്തനങ്ങളും ഇമാംസ് കൗൺസിൽ നടത്തി വരുന്നു.[4]. [പ്രവർത്തിക്കാത്ത കണ്ണി] സമൂഹത്തിൽ വളർന്നുവരുന്ന അധാർമ്മിക പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവത്കരിച്ചും ജനകീയ കൂട്ടായ്മകൾ രൂപീകരിച്ചും ലഹരി വസ്തുക്കളുടെ ഉപയോഗം, പലിശ, വിവാഹ ധൂർത്ത്, സ്ത്രീ-ബാലപീഡനങ്ങൾ എന്നിവയ്ക്കെതിരെ കാമ്പയിനുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. സ്ത്രീധനത്തെ പാടെ നിരാകരിക്കുന്ന നിലപാടെടുക്കുന്ന സംഘടന സ്ത്രീധന രഹിത വിവാഹങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുമുണ്ട്. തങ്ങളുടെ സംഘടനയിൽ അംഗമായ ഇമാമുകൾ സ്ത്രീധന വിവാഹങ്ങൾ നടത്തിക്കൊടുക്കില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്.[5] സമ്പൂർണ്ണമായ മധ്യനിരോധനമാണ് ഇമാംസ് കൗൺസിൽ പ്രചരണം നടത്തുന്ന മറ്റൊരു മേഖല[6] നിർധനരായ പള്ളി ഇമാമുമാരുടെയും മദ്രസ അധ്യാപകരുടയും മുഅദ്ദിനുകളുടെയും മക്കൾക്ക് വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പ് നൽകുന്ന പ്രവർത്തനവും നടത്തി വരുന്നു.[7] ലൗ ജിഹാദ് വിവാദ സമയത്ത് ഇമാംസ് കൗൺസിൽ സംഘടിപ്പിച്ച ഇസ്ലാമിനെ അറിയുക, അടുക്കുക എന്ന പരിപാടി ശ്രദ്ധിക്കപ്പെട്ടിരുന്നു[8]. ദേശീയ നേതാക്കൾ=
മുഖപ്രസിദ്ധീകരണംഇമാം എന്ന പേരിൽ ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളംനേതാക്കൾ
ദാറുൽ ഖദഅഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മുൻകയ്യെടുത്ത് സ്ഥാപിച്ച ദാറുൽ ഖദ എന്ന മുസ്ലിം വിഭാഗതിനിടയിലെ തർക്ക പരിഹാര കോടതികൾ കേരളത്തിൽ അടക്കം പല സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് ഇമാംസ് കൗൺസിലിന്റെ കീഴിലാണ്. മുസ്ലിങ്ങൾക്കിടയിലെ വൈവാഹിക,കുടുംബ, സ്വത്ത് തർക്കങ്ങൾ കോടതികൾക്ക് പുറത്ത് ഒത്തുതീർക്കുന്നതിനാണ് ദാറുൽ ഖദ എന്ന പേരിൽ തർക്കപരിഹാരകോടതികൾ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഈസാ മൗലവിയാണ് കേരളത്തിൽ ദാറുൽ ഖദ ചെയർമാൻ. ദാറുൽ ഖദക്കെതിരെ പല ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും 1937ലെ ശരീഅത്ത് നിയമം അനുസരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും 2014 ഫെബ്രുവരി 25ലെ ഒരു വിധിയിലൂടെ സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായി.[11][12] മൗലികാവകാശത്തെ ഹനിക്കാത്ത കാലത്തോളം മുസ്ലിം വ്യക്തിനിയമത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഫത്വകൾ വെറും മതപരമായ അഭിപ്രായങ്ങളാണെന്നും കേന്ദ്ര സർക്കാരും സുപ്രീംകോടതിയെ അറിയിച്ചു.[13] പുറം കണ്ണികൾവിവാദങ്ങൾപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗൺസിലിന്റെ സംസ്ഥാന സമിതി അംഗത്തെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.[14] അവലംബം
|
Portal di Ensiklopedia Dunia