ഇ.എം.എസ്. അക്കാദമി8°31′38.64″N 77°2′59.97″E / 8.5274000°N 77.0499917°E കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും സി.പി.ഐ. (എം) മുൻജനറൽ സെക്രട്ടറിയുമായിരുന്ന ഇ.എം.എസിന്റെ സ്മരണാർത്ഥം സി.പി.ഐ. (എം) സ്ഥാപിച്ച രാഷ്ട്രീയ-സൈദ്ധാന്തിക വിദ്യാഭ്യാസ കേന്ദ്രമാണ് ഇ.എം.എസ് അക്കാദമി. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലെ പുറ്റുമേൽക്കോണം വാർഡിൽ[1] അക്കാദമി സ്ഥിതിചെയ്യുന്നു.[2] സ്ഥാപനം![]() 1998 മാർച്ച് 19-ന് ഇ.എം.എസ്. മരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു അക്കാദമി സ്ഥാപിക്കാൻ തീരുമാനമെടുത്തത്. സന്നദ്ധപ്രവർത്തകരുടെ ചെറുസംഘങ്ങൾ വഴി ജനങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ച നാലുകോടിയോളം രൂപ ഉപയോഗിച്ചാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.[3] 1998 ഓഗസ്റ്റ് 22 മുതൽ 24 വരെയുള്ള മൂന്നു ദിവസം കൊണ്ട് വിവിധ സംഘടനകൾ അക്കാദമി സ്ഥാപനത്തിനായി 40,183,716 രൂപ സംഭാവനകളിലൂടെ സ്വരൂപിച്ചു എന്ന് അന്നത്തെ സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ വെളിപ്പെടുത്തി. ഇത് പ്രതീക്ഷിച്ച തുകയുടെ മൂന്നിരട്ടിയായിരുന്നു.[3] പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കിയാണ് ഇ.എം.എസ്സ് അക്കാദമിയുടെ പഠനപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.[4] ![]() ഉദ്ദേശ്യങ്ങൾഅക്കാദമിയുടെ ലക്ഷ്യങ്ങൾ എങ്ങനെയായിരിക്കണമെന്നതിനേക്കുറിച്ച് ധാരാളം ആശയങ്ങൾ പലയിടത്തുനിന്നായി സ്വരൂപിച്ചിരുന്നു.[5] ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യർ, പ്രകൃതി, സമൂഹം എന്നീ മേഖലകളിലുള്ള പഠനങ്ങളും ഗവേഷണവും നടത്താനുള്ള സംവിധാനം തയ്യാറാക്കുക എന്നതിന് പ്രാമുഖ്യം നല്കി. കൂടാതെ ഒരു ഇ.എം.എസ്. മ്യൂസിയം സ്ഥാപിക്കാനും തീരുമാനിച്ചു.[3] ഇതിനുപുറമെ ഒരു സാംസ്കാരിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.[6] പഠിതാക്കൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ, ഗ്രന്ഥശാല, പുസ്തകവിൽപ്പനശാല തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും നാലു തരത്തിലുള്ള കോഴ്സുകളാണ് സ്ഥാപനത്തിൽ നല്കുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾസി.പി.ഐ(എം) മുൻ ജനറൽ സിക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ഇ.എം.എസ്സ് അക്കാദമിയിൽ ചെയ്ത പ്രസംഗംArchived 2009-06-19 at the Wayback Machine |
Portal di Ensiklopedia Dunia