ഇ.എം.ജെ. വെണ്ണിയൂർ
ചിത്രകലാനിരൂപകനും, ജീവചരിത്രകാരനും, ഉപന്യാസകാരനും ആയിരുന്നു ജോസഫ് വെണ്ണിയൂർ എന്ന ഇ.എം.ജെ. വെണ്ണിയൂർ (2 മേയ് 1927 - 9 മാർച്ച് 1982).[1] ജീവിതരേഖതിരുവനന്തപുരം കരക്കാട്ടുവിള വെണ്ണിയൂരിൽ ആണ് ജനിച്ചത്. അച്ഛൻ പി. ഇസ്രായേൽ. അമ്മ കരുണാക്ഷി. വെണ്ണിയൂരിൽ നെടുവിള പ്രൈമറി സ്കൂളിലും വെങ്ങാന്നൂർ ഹൈസ്‌കൂളിലും പഠിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യത്തിൽ താല്പര്യം കാണിച്ചു. നാഗർകോവിലെ സ്‌കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ ഇന്റർമീഡിയറ്റിനും തിരുവനന്തപുരത്ത് ബി.എസ്.സി. ക്കും പഠിച്ചു. സ്‌കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ അദ്ധ്യാപകനായി. ആകാശവാണിയിൽ പ്രോഗ്രാം അസിസ്റ്റന്റായിി. ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ പല തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട്ടു നിലയത്തിൽ പ്രോഗ്രാം അസിസ്റ്റന്റ്, പ്രോഗ്രാം എക്‌സിക്ക്യൂട്ടീവ്, തിരുവനന്തപുരം നിലയത്തിൽ പ്രോഗ്രാം എക്‌സിക്ക്യൂട്ടീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡറയക്ടർ, ബാഗളൂരിൽ അസിസ്റ്റന്റ ് സ്റ്റേഷൻ ഡറയക്ടർ, കോഴിക്കോട് സ്റ്റേഷൻ ഡയറക്ടർ, ഭോപ്പാലിൽ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കുറച്ചു കാലം ആകാശവാണി ദില്‌ളി ഡയറക്ടറേറ്റിൽ പ്രോഗ്രാം ഡയറക്ടറായി. പിന്നീട് ബോംബെ നിലയത്തിന്റെ സ്റ്റേഷൻ ഡയറക്ടർ ആയി. തിരുവനന്തപുരത്ത് ബാലഭവന്റെ അഡിഷനൽ ഡയറക്ടറായി മൂന്നര വർഷം ഡപ്യൂട്ടേഷനിൽ ജോലി ചെയ്തു. ബാലഭവന്റെ പ്രസിദ്ധീകരണമായ കുട്ടികളുടെ മാസിക തളിര് പ്രസിദ്ധീകരണ ചുമതല നിർവഹിച്ചു. സംഗീതജ്ഞന്മാരെക്കുറിച്ചും ചിത്രകാരന്മാരെക്കുറിച്ചും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. [2] തിരുവിതാംകൂർ ആർക്കിയോളജി വിഭാഗത്തിന്റെ ഡയറക്ടറും, കലാനിരൂപകനും ആയിരുന്ന ആർ. വാസുദേവപൊതുവാളിന്റെ മകൾ ഇന്ദിരയെ 1954ൽ വെണ്ണിയൂർ വിവാഹം ചെയ്തു. ബോംബെയിൽ സ്റ്റേഷൻ ഡയറക്ടർ ആയിരിക്കവെ ഹൃദയസ്തംഭനം മൂലം 1982 മാർച്ച് 9ന് വെണ്ണിയൂർ അന്തരിച്ചു. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia