ഇ.വി. അനൂപ്
വന വിഭവങ്ങളെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കുന്നതിൽ ദേശീയതലത്തിൽ ശ്രദ്ധേയനായ വന ശാസ്ത്രജ്ഞനായിരുന്നു ഇ.വി. അനൂപ് (മരണം : 01 സെപ്റ്റംബർ 2024). കേരള കാർഷിക സർവകലാശാലയുടെ തൃശ്ശൂർ മണ്ണുത്തി ഫോറസ്റ്റ് കോളേജിലെ ഡീനായിരുന്നു. ഫോറസ്‌റ്റ് പ്രോഡക്ട് ആൻഡ് യൂട്ടിലൈസേഷൻ ഡിപ്പാർട്‌മെന്റ് മേധാവി കൂടിയാണ്. വുഡ് അനാട്ടമി, ടിംബർ ഐഡന്റിഫിക്കേഷൻ, വുഡ് ക്വാളിറ്റി ഇവാല്വേഷൻ ഡെൻഡ്രോക്രോണോളജി എന്നീ മേഖലകളിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന വിദഗ്ധനാണ്. ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അംഗമായിരുന്നു. ജീവിതരേഖസാഹിത്യകാരൻ ഇ. വാസുവിന്റെയും സി.എസ്.പദ്‌മിനിയുടെയും മകനാണ്. തെങ്ങിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളിൽ മികച്ച ഗവേഷണം നടത്തിയ ശാസ്‌ത്രജ്ഞനായിരുന്നു. വെള്ളാനിക്കര ഫോറസ്റ്ററി കോളജിൽനിന്ന് 1990ൽ ബിരുദവും 1993ൽ ബിരുദാനന്തര ബിരുദവും എടുത്ത അദ്ദേഹം 1994ൽ സർവകലാശാല സർവിസിൽ പ്രവേശിച്ചു.[1] 2005ൽ ഡറാഡൂണിലെ ഫോറസ്‌റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോക്ടറേറ്റ് നേടി. 2021 മുതൽ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനായി പ്രവർത്തിക്കുകയാണ്. ഫർണീച്ചറുകൾ, തറയിൽ വിരിക്കാവുന്ന ടൈൽ, തെങ്ങിൻ തടിയിലുള്ള ചുമർ എന്നിവ വികസിപ്പിച്ചു. കരകൗശല വസ്തുക്കളും നിർമിച്ചു. നിർമാണ മേഖലയിൽ മണലിനു പകരം തെങ്ങിൻ ചോറ് ഉപയോഗിക്കുന്ന വിദ്യയും തടികൾ കൂടുതൽ കാലം സൂക്ഷിക്കാവുന്ന സംസ്‌കരണ വിദ്യകളും വികസിപ്പിച്ചു. വനശാസ്‌ത്ര കോളേജിൽ തെങ്ങിൻ തടി സംസ്‌കരണ യൂണിറ്റും ആരംഭിച്ചു. നൂറുക്കണക്കിനാളുകൾക്ക് തെങ്ങിൻ തടി ഉൽപ്പന്ന നിർമാണത്തിൽ പരിശീലനം നൽകി. തെങ്ങിൻ തടി വ്യവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.[2] തോട്ടങ്ങളിൽ എത്തി തടി മുറിക്കാവുന്ന സഞ്ചരിക്കുന്ന സോമില്ലും ഇദ്ദേഹം വികസിപ്പിച്ചു. തിരുവനന്തപുരം പേട്ടക്കടുത്ത് തീവണ്ടി മുട്ടി മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. വന ശാസ്ത്രജ്ഞൻ എന്ന നിലയിൽ1994 മുതൽ കാർഷിക സർവകലാശാലയിൽ പ്രൊഫസറായിരുന്ന അനൂപ് 2021ലാണ് ഡീനായി ചുമതലയേറ്റത്. ഫോറസ്റ്റ് പ്രോഡക്ട് ആൻഡ് യൂട്ടിലൈസേഷൻ ഡിപ്പാർട്ട്മെന്റ് മേധാവിയുമായിരുന്നു. വുഡ് അനാട്ടമി, ടിമ്പർ ഐഡന്റിഫിക്കേഷൻ, വുഡ് ക്വാളിറ്റി ഇവാലുവേഷൻ, ഡെൻഡ്രോക്രോണോളജി മേഖലകളിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധനാണ്. തെങ്ങിൻതടി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്‌പാദിപ്പിക്കുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. തടികളിലെ ‘വ്യാജൻമാരെ ' കണ്ടെത്താനുള്ള നൂതന സാങ്കേതിക വിദ്യയും അദ്ദേഹം വികസിപ്പിച്ചു. ഓരോ മരത്തിന്റെയും 111 ആന്തരിക ഘടകങ്ങൾ വേർതിരിച്ചായിരുന്നു പഠനം.[3] തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ പ്രധാന 50 തടികൾ പഠനവിധേയമാക്കി. മരത്തിന്റെ ചെറിയ കഷണം മൈക്രോ ടോം വഴി മുറിച്ചെടുത്താണ് പഠനം നടത്തിയത്. വ്യാജ മരങ്ങൾ ഇറക്കുന്നത് ഇതുവഴി കണ്ടെത്താനായി. ഇതിന്റെ സിഡിയും പുറത്തിറക്കി. വാർഷിക വളയങ്ങളുടെ അളവ് കണക്കാക്കി ഓരോ വർഷത്തിലും ഉണ്ടായ വരൾച്ചയും വെള്ളപ്പൊക്കവും കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ കൊലക്കേസുകളിലും മോഷണക്കേസുകളിലും തൊണ്ടി മുതലായ തടിക്കഷണങ്ങൾ ശാസ്‌ത്രീയ പരീക്ഷണത്തിനായി കുറ്റാന്വേഷണ ഏജൻസികൾ അനൂപിനെ സമീപിക്കാറുണ്ടായിരുന്നു. പ്രസിദ്ധീകരണങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia