ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെയുംവെയിൽസിനേയും പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം.[1][2]
1877 മാർച്ച് 15ന് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് പദവി കിട്ടി.ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു. 1909 ജൂൺ 15ന് ഇരു ടീമുകളും ഐ. സി. സി. യിൽ പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന് നടന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി20 മത്സരവും ഓസ്ട്രേലിയായോടായിരുന്നു ഇത് നടന്നത് 2005 ജൂൺ 13 നായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസിന്റെ ഇപ്പോഴത്തെ ജേതാക്കൾ ഇംഗ്ലണ്ടാണ്.
2009 ആഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ട് കളിച്ച 891 ടെസ്റ്റുകളിൽ 310 എണ്ണത്തിൽ വിജയിച്ചു. ഐ. സി. സി. റാങ്കിങ്ങനുസരിച്ച് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റ് സ്ഥാനം 5 ആണ്.[3][4] 1തവണ ഇംഗ്ലണ്ട് ലോകകപ്പിൽ ചാമ്പ്യൻ മാരായിട്ടുണ്ട് (2019ൽ ). 2004ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായിരുന്നു.