ഇംഗ്ലീഷ് (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2013 മേയ് 24-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഇംഗ്ലീഷ്. ജയസൂര്യ, മുകേഷ്, നിവിൻ പോളി, നദിയ മൊയ്തു, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ അജയ് വേണു ഗോപാലന്റേതാണു്. ചിത്രീകരണംവിദേശത്തു താമസിക്കുന്ന കുടുംബങ്ങളുടെ കഥയാണ് ചിത്രം. പൂർണ്ണമായും ലണ്ടനിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജർ താമസിക്കുന്ന ഈസ്റ്റ് ഹാമിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയത്. സംഗീതംഷിബു ചക്രവർത്തി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് റെക്സ് വിജയൻ സംഗീതം നൽകിയിരിക്കുന്നു. ഒരു ഗാനത്തിന് ശങ്കർ ടക്കർ സംഗീതം നൽകിയിട്ടുണ്ട്. മാതൃഭൂമി മ്യൂസിക് ആണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രമ്യാനമ്പീശൻ, പുതുമുഖങ്ങളായ സുചിത് സുരേശൻ, ജോബ് കുര്യൻ, നേഹാ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.[2] അണിയറ പ്രവർത്തകർ
അഭിനേതാക്കൾ
അവലംബം
|
Portal di Ensiklopedia Dunia